യങ് സ്റ്റാര്‍ ക്ലബ്ബ് ഷഹീല്‍ ഷംസുദ്ദീന് യാത്രയയപ്പ് നല്‍കിദമ്മാം: ഉപരിപഠനത്തിനായി നാട്ടിലേക്ക് പോകുന്ന യങ് സ്റ്റാര്‍ എഫ് സി ക്യാപ്റ്റനും ദമ്മാം ഇന്ത്യന്‍ സ്‌കൂള്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റനും സ്‌കൂള്‍ സ്‌പോര്‍ട്‌സ് നായകനുമായ ഷഹീല്‍ ഷംസുദ്ദീന് സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി. റിയാസ് പറളി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ക്ലബ്ബ് മാനേജ്‌മെന്റ് അംഗങ്ങളായ അന്‍ഷാദ് തൃശൂര്‍, സുധാകരന്‍ പയ്യന്നൂര്‍ ഉപഹാരം കൈമാറി. അജ്‌നാസ് തൃശൂര്‍, അന്‍സാര്‍ തൃശൂര്‍, റിയാസ് വല്ലപ്പുഴ, ഷെരീഫ്, കാജാ കരിമ്പ സംബന്ധിച്ചു. അജ്മല്‍ കോഴിക്കോട് സ്വാഗതവും നൗഷാദ് പറളി നന്ദിയും പറഞ്ഞു.

RELATED STORIES

Share it
Top