മൗസില്‍ 1.5 ലക്ഷം സിവിലിയന്‍മാര്‍ അകപ്പെട്ടിരിക്കുന്നതായി യുഎന്‍ബഗ്ദാദ്: ഇറാഖില്‍ ഐഎസും സൈന്യവുമായി ഏറ്റുമുട്ടല്‍ തുടരുന്ന മൗസില്‍ നഗരത്തില്‍ 1.5 ലക്ഷത്തോളം സിവിലിയന്‍മാര്‍ സംഘര്‍ഷമേഖലയില്‍ അകപ്പെട്ടിരിക്കുന്നതായി യുഎന്‍. നഗരവാസികളെ ഐഎസ് മനുഷ്യകവചമായി ഉപയോഗിക്കുന്നതായും നഗരത്തില്‍ നിന്നു രക്ഷപ്പെടാന്‍ ശ്രമിക്കുന്നവരെ കൊലപ്പെടുത്തുന്നതായും യുഎന്‍ അറിയിച്ചു. ഐഎസ് നിയന്ത്രണത്തിലുള്ള മൗസില്‍ പഴയ നഗരം തിരിച്ചുപിടിക്കുന്നതിനായുള്ള അന്തിമ സൈനികനീക്കം ഇറാഖ് ദിവസങ്ങള്‍ക്കുള്ളില്‍ ആരംഭിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. നഗരത്തില്‍ സിവിലിയന്‍മാരുടെ സ്ഥിതി അതീവ ദാരുണമായിക്കൊണ്ടിരിക്കുകയാണെന്ന് യുഎന്‍ മനുഷ്യാവകാശ വിഭാഗം ഉദ്യോഗസ്ഥ ലിസെ ഗ്രാന്‍ഡെ അസോസിയേറ്റഡ് പ്രസിനു നല്‍കിയ അഭിമുഖത്തില്‍ അറിയിച്ചു. നഗരത്തില്‍ നിന്ന് പുറത്തുകടക്കാനാണ് സിവിലിയന്‍മാര്‍ ശ്രമിക്കുന്നതെന്നാണ് യുഎന്‍ കരുതുന്നത്.

RELATED STORIES

Share it
Top