മൗസിലില്‍ ഇറാഖി സേന ആക്രമണം തുടങ്ങിബഗ്ദാദ്: സായുധസംഘമായ ഐഎസിന്റെ ഇറാഖിലെ അവസാന ശക്തികേന്ദ്രമായി കണക്കാക്കപ്പെടുന്ന മൗസിലിലെ പഴയ നഗരത്തില്‍ ഇറാഖി സേന ആക്രമണം ശക്തമാക്കി. നഗരത്തിന്റെ ഇരു ഭാഗങ്ങളില്‍ നിന്നായി നടത്തുന്ന സൈനിക നടപടിയില്‍ പടിഞ്ഞാറന്‍ മേഖലയില്‍നിന്നു ഇറാഖി പ്രത്യേക സേനയും  തെക്കന്‍ ഭാഗങ്ങളില്‍ ഫെഡറല്‍ പോലിസിന്റെ നേതൃത്വത്തിലുമാണ് ആക്രമണം. എന്നാല്‍, മേഖലയിലെ ഐഎസ് അംഗസംഖ്യ സംബന്ധിച്ച് കൃത്യമായ വിവരങ്ങളില്ലെന്ന് സൈന്യം അറിയിച്ചു.സാധാരണക്കാരോട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു. ഒരു ലക്ഷത്തോളം സാധാരണക്കാര്‍ മേഖലയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് യുഎന്‍ കണക്കുകള്‍. അതേസമയം, പടിഞ്ഞാറന്‍ മൗസിലില്‍ രണ്ടാഴ്ചയായി തുടരുന്ന വ്യോമാക്രമണത്തിലും റോക്കറ്റ് ആക്രമണത്തിലും 230 പേര്‍ കൊല്ലപ്പെട്ടതായി യുഎന്‍ റിപോര്‍ട്ടുകള്‍ പറയുന്നു.  നിരവധി പേര്‍ ഇതിനകം തങ്ങളുടെ വാസകേന്ദ്രങ്ങള്‍ ഒഴിഞ്ഞുപോയിട്ടുണ്ട്.

RELATED STORIES

Share it
Top