മൗലികവാദത്തേക്കാള്‍ ആപല്‍ക്കരം ഭീഷണിയുടെ രാഷ്ട്രീയം: അരുന്ധതി റോയ്‌

കോഴിക്കോട്: മൗലികവാദത്തേക്കാള്‍ താന്‍ ഭയക്കുന്നത് ഭീഷണിയുടെ രാഷ്ട്രീയത്തെയാണെന്ന് എഴുത്തുകാരി അരുന്ധതി റോയ്. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കാനെത്തിയ അവര്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. മാധ്യമങ്ങളില്‍ എതിര്‍ശബ്ദങ്ങള്‍ കേള്‍ക്കാന്‍ കഴിയുന്നില്ല. സാഹിത്യോത്സവങ്ങളധികവും കോര്‍പ്പറേറ്റുകള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന സാഹചര്യത്തിലാണ് ഇത്തരം പരിപാടികളില്‍ നിന്ന് വിട്ടു നില്‍ക്കുന്നതെന്നും അരുന്ധതി റോയ് പറഞ്ഞു. സാഹിത്യോത്സവത്തിന്റെ ഭാഗമായി ടെല്‍ മി എ സ്റ്റോറി എന്ന പേരില്‍ നടന്ന സെഷനില്‍ ദിവ്യ ദ്വിവേദിയുമായി അരുന്ധതി റോയ് സംവദിച്ചിരുന്നു. ജനാധിപത്യത്തിന്റെ ഇടമായ ജന്തര്‍മന്ദിര്‍ അടച്ചുപൂട്ടിയതിനെത്തുടര്‍ന്ന് പ്രതിഷേധിക്കാന്‍ പോലും പൈസ നല്‍കേണ്ട സാഹചര്യമാണുള്ളതെന്ന് അരുന്ധതി റോയ് പറഞ്ഞു.

RELATED STORIES

Share it
Top