മൗലികവാദം ആശങ്കാജനകം: മലബാര്‍ മഹാ ഇടവക

കോഴിക്കോട്: കേരളത്തില്‍ വര്‍ധിച്ചുവരുന്ന മത-വര്‍ഗീയ മൗലികത ആശങ്കാജനകമാണെന്നും ശാന്തിയുടേയും സമാധാനത്തിന്റേയും സന്ദേശം പകരുന്ന ക്രിസ്തുമസ് ഗാനാലാപകര്‍പോലും ആക്രമിക്കപ്പെടുകയാണെന്നും സിഎസ്‌ഐ മലബാര്‍ മഹാ ഇടവക പ്രത്യേക യോഗം അഭിപ്രായപ്പെട്ടു. സിഎസ്‌ഐ ദക്ഷിണ കേരള മഹായിടവകയുടെ ആംബൂരി ഡിസ്ട്രിക്റ്റില്‍ കൂട്ടമല സഭാ പ്രവര്‍ത്തകന്‍ രാത്രിയില്‍ ആക്രമിക്കപ്പെടുകയും മഹായിടവകയുടെ പ്രതിഷേധത്തിന് ശേഷം അക്രമികള്‍ ദേവാലയത്തിന് നേരെ ആക്രമം അഴിച്ചുവിടുകയും ചെയ്തു.
ആക്രമികളില്‍ രണ്ടു പേര്‍ മാത്രമാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. ഇതില്‍ ഉള്‍പ്പെട്ട എല്ലാ കുറ്റവാളികളേയും നിയമത്തിനു മുമ്പില്‍ കൊണ്ടുവരികയും കേരളീയ സമൂഹത്തിന്റെ സാമുദായിക ഐക്യം കാത്തു സൂക്ഷിക്കുകയും ചെയ്യണം.
ആക്രമണത്തില്‍ യോഗം പ്രതിഷേധിച്ചു. മഹാഇടവക അധ്യക്ഷന്‍ റവ. ഡോ. റോയ്‌സ് മനോജ് വിക്ടര്‍ അധ്യക്ഷത വഹിച്ചു.

RELATED STORIES

Share it
Top