മൗറീസിയോ സറി ചെല്‍സിയുടെ പുതിയ പരിശീലകന്‍ലണ്ടന്‍: മുന്‍ നാപ്പോളി പരിശീലകന്‍ മൗറീസിയോ സറിയെ ചെല്‍സിയുടെ പുതിയ പരിശീലകനായി നിയമിച്ചു. മുന്‍ പരിശീലകനായിരുന്ന അന്റോണിയോ കോന്റെയെ ചെല്‍സി പുറത്താക്കിയ ഒഴിവിലേക്കാണ് സറിയെ നിയമിച്ചത്. മൂന്ന് വര്‍ഷത്തേക്കാണ് സറിയെയുമാണ് ചെല്‍സിയുടെ കരാര്‍. 2015 മുതല്‍ 2018 വരെ നാപ്പോളിയുടെ പരിശീലകനായിരുന്ന ശേഷമാണ് സറി ചെല്‍സിയിലേക്കെത്തുന്നത്. നാപ്പോളിയിലെത്തുന്നതിന് മുന്‍പ് എമ്പോളി, സോറെന്റോ ടീമുകളേയും സറി പരിശീലിപ്പിച്ചിട്ടുണ്ട്. സറിയുടെ കീഴില്‍ അവസാന മൂന്ന് സീസണുകളിലും ഇറ്റാലിയന്‍ ലീഗില്‍ ഏറ്റവും ഗോള്‍ നേടിയ ടീമെന്ന ബഹുമതി നാപ്പോളിക്കായിരുന്നു.

RELATED STORIES

Share it
Top