മൗറീഷ്യസിന് 50 കോടി യുഎസ് ഡോളറിന്റെ ഇന്ത്യന്‍ സഹായംന്യൂഡല്‍ഹി: മൗറിഷ്യസിന് ഇന്ത്യ 50 കോടി യുഎസ് ഡോളറിന്റെ സഹയം പ്രഖ്യാപിച്ചു. സമുദ്രസുരക്ഷയടക്കമുള്ള മേഖലകളില്‍ ഇരു രാഷ്ട്രങ്ങളും തമ്മില്‍ ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണിത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജഗനൗത്തും തമ്മില്‍ നടന്ന കൂടിക്കാഴ്ചയ്ക്കു പിന്നാലെ ഇരു രാഷ്ട്രങ്ങളും സമുദ്ര സുരക്ഷാ കരാറിലും ഒപ്പുവച്ചു.  ഇന്ത്യന്‍ മഹാസമുദ്രത്തിലെ പരമ്പരാഗതവും അല്ലാത്തതുമായ ഭീഷണികള്‍ ഫലപ്രദമായി ചെറുക്കാന്‍ ഇരുരാഷ്ട്രങ്ങളും തീരുമാനിച്ചിട്ടുണ്ടെന്ന് മോദി വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. ഉഭയകക്ഷി സമുദ്രസുരക്ഷാകരാര്‍ പരസ്പര സഹകരണവും ശേഷിയും വര്‍ധിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇരു രാഷ്ട്രങ്ങളും ആകെ നാല് കരാറുകളില്‍ ഒപ്പുവച്ചിട്ടുണ്ട്.

RELATED STORIES

Share it
Top