മ്യാന്‍മര്‍: റോയിട്ടേഴ്‌സ് റിപോര്‍ട്ടര്‍മാര്‍ക്കെതിരേ കുറ്റം ചുമത്തി

നേപിഡോ: മ്യാന്‍മര്‍ അറസ്റ്റ് ചെയ്തു തുറുങ്കിലടച്ച രണ്ട് റോയിട്ടേഴ്‌സ് റിപോര്‍ട്ടര്‍മാര്‍ക്കു മേല്‍ കോടതി ഔദ്യോഗിക രഹസ്യം ചോര്‍ത്തല്‍ കുറ്റം ചുമത്തി. മ്യാന്‍മറില്‍ നിന്നു റോഹിന്‍ഗ്യര്‍ക്കെതിരെയുള്ള സൈനിക അതിക്രമ വാര്‍ത്തകര്‍ റിപോര്‍ട്ട് ചെയ്ത വാ ലൂ നെ, ക്യാവ് സോ ഊ എന്നിവരെ ആറു മാസം മുമ്പാണ് പോലിസ് അറസ്റ്റ് ചെയ്തത്.
ഔദ്യോഗിക രഹസ്യങ്ങള്‍ കൈവശം വച്ചു എന്നാരോപിച്ചായിരുന്നു അറസ്റ്റ്. മ്യാന്‍മറിലെ റഖൈനില്‍ നിന്ന് അഭയാര്‍ഥി പ്രവാഹം രൂക്ഷമായിരിക്കേ ഡിസംബറിലായിരുന്നു മാധ്യമ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത്.വിധി നിരാശാജനകമാണെന്ന് റോയിട്ടേഴ്‌സ് എഡിറ്റര്‍ ഇന്‍ ചീഫ് സ്റ്റീഫന്‍ അഡ്‌ലര്‍ പ്രതികരിച്ചു. സ്വതന്ത്രവും നിഷ്പക്ഷവുമായാണ് രണ്ടുപേരും വാര്‍ത്ത റിപോര്‍ട്ട് ചെയ്തത്. തെളിവുകളില്ലാതെയാണ് അവരുടെ മേല്‍ കുറ്റം ചുമത്തിയത്. മാധ്യമ സ്വാതന്ത്ര്യം അനുവദിക്കുന്നതില്‍ മ്യാന്‍മര്‍ ഭരണകൂടത്തിന്റെ പ്രതിബദ്ധത വെളിപ്പെടുത്തുന്നതാണ് വിധിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 14 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. അറസ്റ്റിനെ യുഎന്‍ അടക്കം അപലപിച്ചിരുന്നു.

RELATED STORIES

Share it
Top