മ്യാന്‍മര്‍ : ബുദ്ധ സന്യാസികള്‍ക്കെതിരേ അറസ്റ്റ് വാറന്റ്‌നേപിഡോ: മുസ്‌ലിംകളെ ആക്രമിക്കാന്‍ പ്രേരിപ്പിച്ച ഏഴു തീവ്ര ബുദ്ധ ദേശീയ വാദികള്‍ക്കെതിരേ മ്യാന്‍മര്‍ പോലിസ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. 'അനധികൃത' റോഹിന്‍ഗ്യകളാണെന്നാരോപിച്ച് യംഗൂണിലെ തൗങ് ന്യൂന്ദ് ടൗണ്‍ഷിപ്പിലേക്ക് ഇരച്ചുകയറി ആക്രമണം നടത്തിയ സംഭവത്തിലാണു ബുദ്ധസന്ന്യാസിമാര്‍ക്കെതിരേ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. ബുദ്ധ സന്യാസിമാരുടെ നേതൃത്വത്തിലെത്തി ടൗണ്‍ഷിപ്പിലേക്ക് ഇരച്ചുകയറിയ സംഘം നടത്തിയ ആക്രമണത്തില്‍ ഒരാള്‍ക്കു പരിക്കേറ്റിരുന്നു. ഭൂരിപക്ഷമായ ബുദ്ധമതക്കാരില്‍നിന്നുള്ള തീവ്രദേശീയ വാദികള്‍ ന്യൂനപക്ഷമായ മുസ്‌ലിംകള്‍ക്കെതിരേ കടുത്ത പ്രകോപന നടപടികളുമായി മുന്നോട്ട് വന്നതിനു പിന്നാലെയാണ് മേഖലയില്‍ സംഘര്‍ഷമുണ്ടായത്. 10 ലക്ഷത്തോളം റോഹിന്‍ഗ്യന്‍ മുസ്‌ലിംകള്‍ രാജ്യത്ത് അധിവസിക്കുന്നുണ്ടെന്നാണു കണക്കാക്കപ്പെടുന്നത്.

RELATED STORIES

Share it
Top