മോഹന്‍ലാല്‍ ഉത്തരവാദിത്ത ബോധം കാട്ടണമായിരുന്നു: വനിതാ കമ്മീഷന്‍

കൊച്ചി: താരസംഘടനയായ അമ്മയുടെ തലപ്പത്ത് ഇരിക്കുന്ന മോഹന്‍ലാല്‍ അടക്കമുള്ളവര്‍ ഉത്തരവാദിത്തബോധം കാട്ടണമായിരുന്നുവെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞുഅമ്മ സംഘടനയുടെ തലപ്പത്ത് മോഹന്‍ലാല്‍ വരുന്ന സമയത്ത് ഡബ്ല്യൂസിസി അംഗങ്ങള്‍ക്ക് വലിയ പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ ആ പ്രതീക്ഷ അസ്ഥാനത്തായി. കുറ്റാരോപിതനായ വ്യക്തിയെ സംഘടന സ്വാഗതം ചെയ്തു. ഇരയ്ക്ക് നീതി കിട്ടിയതുമില്ല.
സംഘടന ജനാധിപത്യപരമായി പ്രവര്‍ത്തിക്കണം. ജനാധിപത്യപരമായ പ്രവര്‍ത്തനം എന്നാല്‍ ജനാധിപത്യ അവകാശങ്ങളാണ്. അതില്‍ ആണോ പെണ്ണോ എന്ന വിവേചനം പാടില്ല. സോഷ്യല്‍ മീഡിയ വഴി ഡബ്ല്യൂസിസി അംഗങ്ങള്‍ക്കെതിരേ നടക്കുന്ന ആക്രമണം അവസാനിപ്പിക്കാന്‍ മോഹന്‍ലാല്‍ അടക്കമുള്ളവര്‍ ആവശ്യപ്പെടണമെന്നും ജോസഫൈന്‍ പറഞ്ഞു.

RELATED STORIES

Share it
Top