മോഹന്‍ലാലിനെ അവാര്‍ഡ് ദാന ചടങ്ങില്‍ ക്ഷണിച്ചു: ഭിമന്‍ നിവേദനവുമായി പ്രതിഷേധം

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ചടങ്ങിന് അമ്മ അധ്യക്ഷന്‍ മോഹന്‍ലാലിനെ ക്ഷണിച്ചതില്‍ പ്രതിഷേധം. ചടങ്ങിന് മോഹന്‍ലാല്‍ വേണ്ടെന്ന് ആവശ്യപ്പെട്ട് 107 സാംസ്‌കാരിക പ്രവര്‍ത്തകര്‍ ഒപ്പിട്ട നിവേദനത്തിലാണ് ആവശ്യം. മോഹന്‍ലാലിന്റെ വരവ് ചടങ്ങിന്റെ ശോഭ കെടുത്തുമെന്നും അവര്‍ഡ് നേടിയവരെ ചെറുതാക്കുന്ന നടപടിയാണിതെന്നും നിവേദനത്തില്‍ പറയുന്നുണ്ട്. നിവേദനം മുഖ്യമന്ത്രിക്ക് നല്‍കി. നടന്‍ പ്രകാശ് രാജ്, എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍ അടക്കമുള്ള ചലച്ചിത്ര പ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും എഴുത്തുകാരും ഒപ്പിട്ടവരിലുണ്ട്.നിവേദനത്തില്‍ അനുകൂല നിലപാടുണ്ടായില്ലെങ്കില്‍ ചടങ്ങ് ബഹിഷ്‌കരിക്കാനും സാംസ്‌കാരിക പ്രവര്‍ത്തകര്‍ ആലോചിക്കുന്നുണ്ട്. ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ജൂറിയിലെ ഒരു വിഭാഗവും ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതിനെതിരെ സംസ്ഥാന ഷോട്ട് ഫിലിം ഫെസ്റ്റിവലിലും പ്രതിഷേധം ഉയര്‍ന്നിരുന്നു.അവള്‍ക്കൊപ്പം എന്ന ബാനറുകളേന്തി ഡോക്യുമെന്ററി സംവിധായകരും തങ്ങളുടെ പ്രതിഷേധം അറിയിച്ചിരുന്നു.അതേസമയം ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് അനുസരിക്കുമെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ വ്യക്തമാക്കി.

RELATED STORIES

Share it
Top