മോഹന്‍ലാലിനെതിരേ അധിക്ഷേപമെന്ന്; അമ്മയിലെ നടിമാര്‍ക്കെതിരേ നടപടി: സെക്രട്ടറി സിദ്ദീഖ്‌

കൊച്ചി: അമ്മയില്‍ നിന്നു രാജിവച്ച നടിമാരെ സംഘടന തിരിച്ചുവിളിക്കില്ലെന്നും പ്രസിഡന്റ് മോഹന്‍ലാലിനെതിരേ അധിക്ഷേപം നടത്തിയ അമ്മയിലെ അംഗങ്ങളായ നടിമാര്‍ക്കെതിരേ നടപടിയെടുക്കുമെന്നും സെക്രട്ടറി സിദ്ദീഖ്.
മോഹന്‍ലാല്‍ നടിമാര്‍ എന്നു പറഞ്ഞ് അധിക്ഷേപിച്ചെന്നാണ് ഡബ്ല്യൂസിസി അംഗങ്ങള്‍ പറയുന്നത്. അമ്മ നടീനടന്മാരുടെ സംഘടനയാണ്. തങ്ങള്‍ ചെയ്യുന്ന ജോലിയുടെ അടിസ്ഥാനത്തിലാണ് നടി, നടന്‍ എന്ന പേര് ലഭിച്ചത്. അതു വലിയ ബഹുമാനമായാണ് കാണുന്നത്. മോഹന്‍ലാല്‍ എന്ന വ്യക്തിക്കു നേരെ നടത്തിയ ആക്രമണം വേദനാജനകമാണ്.
എന്തിനാണ് ഇവര്‍ മോഹന്‍ലാലിനെതിരേ തിരിയുന്നത്? മോഹന്‍ലാല്‍ സംസ്ഥാന അവാര്‍ഡ്ദാന ചടങ്ങില്‍ പങ്കെടുത്തത് സാംസ്‌കാരിക മന്ത്രി ക്ഷണിച്ചിട്ടാണ്. ആ പരിപാടിയില്‍ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ട് ഇവര്‍ ഡബ്ല്യൂസിസിയുടെ പേരില്‍ ഒപ്പിട്ട് ഒരു മെമ്മോറാണ്ടം നല്‍കിയില്ലേ? സംഘടനയില്‍ നിന്നുകൊണ്ട് പ്രസിഡന്റിനെതിരേ ഇത്തരത്തില്‍ അധിക്ഷേപവും ആരോപണവും നടത്തിയവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കും. രാജിവച്ച നടിമാരെ തിരിച്ചുവിളിക്കില്ല. മറ്റു ഭാരവാഹികളുമായി ആലോചിച്ചശേഷമാണ് ഇക്കാര്യം പറയുന്നതെന്നും സിദ്ദീഖ് പറഞ്ഞു.

RELATED STORIES

Share it
Top