മോഷ്ടിച്ച ബൈക്കില്‍ കവര്‍ച്ചയ്ക്കിറങ്ങിയ യുവാവ് പെരിന്തല്‍മണ്ണയില്‍ പിടിയില്‍

പെരിന്തല്‍മണ്ണ: മോഷ്ടിച്ച ബൈക്കില്‍ കവര്‍ച്ചയ്ക്കിറങ്ങിയ മോഷണക്കേസുകളിലെ പ്രതി അറസ്റ്റില്‍. പെരിന്തല്‍മണ്ണയില്‍ കഴിഞ്ഞ അഞ്ചിന് നാരങ്ങാകുണ്ടുള്ള വീടിനു മുന്‍വശം നിര്‍ത്തിയിട്ട ഹീറോ ഹോണ്ട മോട്ടോര്‍ സൈക്കിള്‍ രാത്രിയില്‍ കളവുപോയ കേസില്‍ നടത്തിയ അന്വേഷണത്തിലാണ് തൃശൂര്‍ പൂങ്കുന്നം സ്വദേശി പള്ളിയാലി വീട്ടില്‍ വിനോദ് എന്ന ബെന്നി (48)നെ പെരിന്തല്‍മണ്ണ സിഐ ടി എസ് ബിനു, എസ് ഐ ഖമറുദീന്‍ എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തത്. കളവു ചെയ്ത ബൈക്കില്‍ പല സ്ഥലങ്ങളിലും കറങ്ങി നടന്നു വീണ്ടും മോഷണത്തിനായി പെരിന്തല്‍മണ്ണയില്‍ എത്തിയപ്പോഴാണ് വിനോദ് പെരിന്തല്‍മണ്ണയില്‍ ടൗണ്‍ ഷാഡോ പോലിസിന്റെ പിടിയിലായത്. അറസ്റ്റ് ചെയ്ത പ്രതിയുടെ പേരില്‍ മുമ്പ് പെരിന്തല്‍മണ്ണ, തിരൂര്‍, കുന്നംകുളം, എന്നിവിടങ്ങളില്‍ മോഷണക്കേസുകള്‍ നിലവിലുണ്ട്.  പ്രതിയെ പെരിന്തല്‍മണ്ണ ജെഫ്‌സിഎം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പെരിന്തല്‍മണ്ണ ജൂനിയര്‍ എസ്‌ഐ രാജേഷ്, ടൗണ്‍ ഷാഡോ പോലിസ് ഉദ്യോഗസ്ഥരായ സി പി മുരളീധരന്‍, മോഹനകൃഷ്ണന്‍, കൃഷ്ണകുമാര്‍, മനോജ് കുമാര്‍, നസീര്‍, സന്തോഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

RELATED STORIES

Share it
Top