മോഷ്ടിച്ച ബൈക്കില്‍ കറങ്ങുന്നതിനിടെ യുവാക്കള്‍ പിടിയില്‍

തിരൂരങ്ങാടി: മോഷ്ടിച്ച ബൈക്കുമായി  കറങ്ങുന്നതിനിടെ യുവാക്കള്‍ പൊലീസ് പിടിയിലായി. വേങ്ങര ചേറൂര്‍ അടിവാരം വാക്കിത്തൊടി സല്‍മാനുല്‍ ഹാരിസ്(19), കക്കാട് തോട്ടശ്ശേരി ഷാജിദ് (21) എന്നിവരെയാണ് തിരൂരങ്ങാടി എസ്‌ഐ വിശ്വനാഥന്‍ കാരയില്‍ അറസ്റ്റ് ചെയ്തത്. തെന്നല സ്വദേശി ഷാഹുല്‍ഹമീദിന്റെ ഉടമസ്ഥതയിലുള്ള ബൈക്ക് രണ്ടാഴ്ചമുമ്പ് പൂക്കിപ്പറമ്പില്‍നിന്നും മോഷണംപോയതായിരുന്നു. ഇരുമ്പുചോലയില്‍ വാഹനപരിശോധനയ്ക്കിടെയാണ് ഇരുവരും ബൈക്കുമായി പൊലീസിനുമുന്നില്‍ വന്നുപെട്ടത്. ലൈസന്‍സില്ലാതെ വാഹനം ഓടിച്ചതിന് കേസെടുക്കുന്നതിനിടെ നമ്പര്‍ പ്‌ളേറ്റ് ചുരണ്ടിയതായി ശ്രദ്ധയില്‍പ്പെട്ട പോലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. ഇതോടെയാണ് ബൈക്ക് മോഷ്ടിച്ചതാണെന്ന് വ്യക്തമായത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

RELATED STORIES

Share it
Top