മോഷ്ടാവെന്നാരോപിച്ച് മര്‍ദനം; പോലിസ് അന്വേഷണം ആരംഭിച്ചു

പട്ടാമ്പി: സദാചാര പോലിസ് ചമഞ്ഞ് യുവാവിനെ മര്‍ദിച്ച് അവശനാക്കി. കഴിഞ്ഞ മൂന്നുവര്‍ഷമായി പട്ടാമ്പിയിലും പരിസരത്തും കൂലി പണി ചെയ്തു ജീവിക്കുന്ന തിരുവനന്തപുരം വര്‍ക്കല പാളയം കുന്ന് സ്വദേശി രഘുവിനെയാണ് മോഷ്ടാവാണെന്നാരോപിച്ച് മര്‍ദിച്ചത്. കൊടലൂര്‍ സ്വദേശിയായ ചെട്ടിതൊടി സുനിലാണ് തന്നെ മര്‍ദിച്ചതെന്ന് രഘു പട്ടാമ്പി പോലിസില്‍ മൊഴി നല്‍കിയിട്ടുണ്ട്. പോലിസ് അന്വഷണം ആരംഭിച്ചു.  വെള്ളിയാഴ്ച വൈകീട്ട ജോലി കഴിഞ്ഞ് സ്വദേശമായ വര്‍ക്കലയിലേക്ക് പോവുന്നതിനു മുമ്പായി സുഹൃത്തിനോട് യാത്ര പറയാനായി പട്ടാമ്പി കൊടല്ലൂര്‍ ചേതന കലാ സമിതിക്കടുത്തെത്തിയപ്പോഴായിരുന്നു മര്‍ദനം. ബൈക്കിലെത്തിയ സുനില്‍ മോഷ്ടാവാണെന്നും കുട്ടികളെ പിടിച്ചു കൊണ്ടു പോകുന്നവനാണെന്നും ആരോപിച്ച് മര്‍ദിക്കുകയായിരുന്നു. നാട്ടുകാരായ ആളുകള്‍ ഇയാള്‍ ഇവിടെ കൂലിപ്പണിക്ക് വരുന്നവാനാണെന്ന് പറഞ്ഞെങ്കിലും മര്‍ദനം നിര്‍ത്തിയില്ല. ഇരു ചെവികളും വാരിയെല്ലും തകര്‍ന്ന യുവാവിനെ നാട്ടുകാര്‍ പട്ടാമ്പി ഗവണ്‍മെന്റ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. പരിക്ക് ഗുരുതരമായതിനാല്‍ മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുകയും ചെയ്തു.

RELATED STORIES

Share it
Top