മോഷ്ടാക്കള്‍ അറസ്റ്റില്‍പാലാ: മൊബൈല്‍ ടവറുകള്‍ കേന്ദ്രീകരിച്ചു ബാറ്ററികള്‍ മോഷ്ടിച്ചു വില്‍ക്കുന്ന സംഘം പാലാ പോലീസിന്റെ പിടിയിലായി. ഡിവൈഎസ്പി വി.എ വിനോദ് കുമാറിന്റെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം നടത്തിയ നൈറ്റ് പെട്രോളിങ്ങിലാണ് കാറുകളില്‍ മോഷണമുതലുമായി പോയ 4 പേരടങ്ങിയ സംഘം പിടിയിലായത്. വാഗമണ്‍ സ്വദേശികളായ പ്രജീഷ് എന്ന പ്രസ്റ്റീജ് (29), ശ്രീജു (28), കാര്‍ത്തിക് (24), മനീഷ് (22) എന്നിവരാണ് 20 ഓളം ബാറ്ററികളുമായി പിടിയിലായത്. ഇതില്‍ മറ്റു 2 പേര്‍ കാറുമായി പിടിയിലായെന്ന് കണ്ട്, സംഘത്തലവനും, മൊബൈല്‍ ടവര്‍ ടെക്‌നീഷ്യനുമായ പ്രസ്റ്റീജും മനീഷും പോലീസിനെ വെട്ടിച്ച് എറണാകുളം റൂട്ടിലേക്ക് വണ്ടിയോടിച്ച് പോയെങ്കിലും പിന്‍തുടര്‍ന്ന് ഇവരെയും പിടികൂടി. സമാന രീതിയില്‍ ഇവര്‍ പല സ്ഥലത്തും മോഷണം നടത്തിയിട്ടുള്ളതായി സംശയിക്കുന്നു. സിഐ ടോമി സെബാസ്റ്റ്യന്റെ നേതൃത്വത്തില്‍ എസ്‌ഐ അഭിലാഷ് കുമാര്‍, എസ്‌ഐ മുരളീ, എഎസ്‌ഐ നടരാജന്‍, സുനില്‍കുമാര്‍, ഷിബു, ബിജു, രാജേഷ് എന്നിവരും ടീമിലുണ്ടായിരുന്നു.[related]

RELATED STORIES

Share it
Top