മോഷണശ്രമത്തിനിടെ രണ്ടുപേര്‍ പിടിയില്‍

തൃശൂര്‍:അരിയങ്ങാടിയില്‍ മോഷണശ്രമത്തിനിടെ രണ്ട് പേര്‍ പോലിസ് പിടിയിലായി. ടി ടി പോള്‍സണ്‍ അരി മൊത്ത വ്യാപാര കടയിലാണ് മോഷണശ്രമം നടന്നത്. മേശയില്‍ നിന്ന് പണമടങ്ങിയ ബാഗ് എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇതര സംസ്ഥാനക്കാര്‍ പിടിയിലായത്. തമിഴ്‌നാട് സ്വദേശികളായ പഴനി, കുമാര്‍ എന്നിവരാണ് പിടിയിലായത്.
സംഭവത്തില്‍ ആര്‍ക്കും പരാതിയില്ലാത്തതിനാല്‍ കേസെടുത്തില്ല. ചോദ്യം ചെയ്തപ്പോള്‍ ഇവരില്‍ ഒരാള്‍ ഊമയായി അഭിനയിച്ചെങ്കിലും പോലിസ് കൂടുതല്‍ ചോദ്യം ചെയ്തതോടെ അത് കളവാണെന്ന് മനസ്സിലായി. എറണാകുളം സെന്‍ട്രല്‍ പോലിസ് സ്‌റ്റേഷനില്‍ ഇരുവര്‍ക്കുമെതിരെ മോഷണത്തിന് കേസുണ്ട്. പ്രതികള്‍ ഇവിടെ പിടിയിലായിട്ടുണ്ടെന്ന് അറിഞ്ഞതോടെ സെന്‍ട്രല്‍ പോലിസ് സ്‌റ്റേഷനില്‍ നിന്ന് പോലിസുകാരെത്തി പ്രതികളെ അവിടേയ്ക്ക് കൊണ്ടുപോയി.

RELATED STORIES

Share it
Top