മോഷണത്തിന് മുമ്പ് സിസിടിവിക്ക് മുന്നില്‍ നൃത്തം ചെയ്ത് കള്ളന്‍ന്യൂഡല്‍ഹി: മോഷണത്തിന് മുമ്പ് സിസിടിവിക്ക് മുന്നില്‍ കള്ളന്‍ നൃത്തം ചെയ്യുന്നത്  കൗതുകവും ജനിപ്പിക്കും. രാജ്യതലസ്ഥാനമായ ഡല്‍ഹിയിലാണ് സംഭവം അരങ്ങേറിയിരിക്കുന്നത്. രാത്രിയില്‍ നഗരത്തിലെ ഇടുങ്ങിയ തെരുവില്‍ കട കുത്തിതുറന്ന് മോഷണം നടത്തുന്നതിന് മുന്‍പ് മോഷ്ടാവ് നൃത്തം ചെയ്യുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.

ഭയവും കൂസലുമില്ലാതെ മോഷ്ടാവ് നൃത്തം ചെയ്യുന്നതാണ് ദൃശ്യങ്ങളില്‍ വ്യക്തമാകുന്നത്. പോപ്പ് ഇതിഹാസം മൈക്കിള്‍ ജാക്‌സണിനെ ഓര്‍മ്മിപ്പിക്കുന്നവിധമാണ് മോഷ്ടാവ് തന്റെ കഴിവ് പുറത്തെടുത്തത്. തുടര്‍ന്ന കൂടെയുളള മറ്റൊരു മോഷ്ടാവിന്റെ ഒപ്പം ചേര്‍ന്ന് കട കുത്തിതുറന്ന് മോഷണം ചെയ്യുന്നതില്‍ ഇരുവരും വ്യാപൃതരായി. ഈ സമയം തങ്ങളെ തിരിച്ചറിയാതിരിക്കാന്‍ ഇരുവരും കൈയിലുളള തൂവാല ഉപയോഗിച്ച് മുഖം മറയ്ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
ഈ ആഴ്ചയുടെ തുടക്കത്തിലാണ് മോഷണം നടന്നത്. നാലു കടകളില്‍ നിന്നുമായി ലക്ഷങ്ങളുടെ ചരക്കാണ് നഷ്ടപ്പെട്ടിരിക്കുന്നത്. അഞ്ചുപേരടങ്ങുന്ന സംഘമാണ് കൃത്യത്തില്‍ പങ്കാളിയായിരിക്കുന്നത്‌

RELATED STORIES

Share it
Top