മോഷണക്കേസ് പ്രതി പിടിയില്‍

പന്തളം: ഒരേ റൂമില്‍ താമസിച്ചിരുന്ന ഇതര സംസ്ഥാന തൊഴിലാളിയുടെ പണം അപഹരിച്ചു കടന്നയാളെ പോലിസ് അറസ്റ്റ് ചെയ്തു.
പശ്ചിമ ബംഗാള്‍ സ്വദേശി സാജദ് അലത്തിന്റെ 20000 രുപ വിലവരുന്ന മൊബൈലും പതിനായിരം രുപയും, അതേ റൂമില്‍ താമസിച്ചിരുന്ന ഉത്തര്‍പ്രദേശ്, അംറോഹ, ഡിസ്വലിയ, സ്വദേശി സര്‍ബര്‍ തജീബ് ആലം(24), കഴിഞ്ഞ ജനുവരി 18ന് പകല്‍ മോഷണം നടത്തി നാടുവിടുകയായിരുന്നു.
കേരളത്തിന്റെ പല ഭാഗങ്ങളില്‍ ജോലി ചെയ്തു വരികയായിരുന്ന ഇയാളെ പത്തനംതിട്ട എസ്പി ജേക്കബ് ജോബിന്റെ നിര്‍ദ്ദേശ പ്രകാരമുള്ള ഷാഡോ പോലിസ് ആലപ്പുഴ, മുഹമ്മയില്‍നിന്നാണ് പിടികൂടിയത്.
പന്തളം സിഐ ഇ ഡി ബിജുവിന്റെ നേതൃത്വത്തില്‍ എസ്‌ഐ സജീഷ് കുമാര്‍ എഎസ്‌ഐ സതീഷ് കുമാര്‍, ഷാഡോ പോലീസ് എഎസ്‌ഐ അജി സാമുവേല്‍ ,സിപിഒ  രാജേന്ദ്രന്‍ നായര്‍ പ്രതിയെ അറസ്റ്റു ചെയ്തത്

RELATED STORIES

Share it
Top