മോഷണക്കേസ് പ്രതികള്‍ അറസ്റ്റില്‍

ചെറുപുഴ: മോഷണക്കേസ് പ്രതികളായ രണ്ടുപേര്‍ അറസ്റ്റില്‍. കുടിയാന്‍മല എരുവേശ്ശിയിലെ വാളിയാങ്കല്‍ ബിബിന്‍ കുര്യന്‍(25), കല്യാട് തായ്ക്കുണ്ടത്തെ പടുവിലാന്‍ പ്രശാന്ത്(27) എന്നിവരെയാണ് പെരിങ്ങോം എസ്‌ഐ എം സജിത്തിന്റെ നേതൃത്വത്തിലുള്ള പോലിസ്‌സംഘം അറസ്റ്റ് ചെയ്തത്. കുറ്റൂര്‍ വെള്ളോറ റൂട്ടിലെ വെള്ളരിയാനം ഹോളിക്രോസ് പള്ളിയില്‍ നടന്ന മോഷണക്കേസിലെ പ്രതികളാണ് ഇരുവരും.കഴിഞ്ഞ ഞായറാഴ്ച വൈകീട്ടോടെ കുര്‍ബാനയ്ക്കു ശേഷം നേര്‍ച്ചപ്പെട്ടിയിലെ പണം എണ്ണിത്തിട്ടപ്പെടുത്താന്‍ പള്ളി കമ്മിറ്റി ഭാരവാഹികള്‍ എത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്.പള്ളിക്ക് മുന്നില്‍ സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നു 8ന് രാത്രി 10.58നും 11.10നും മധ്യേയാണ് മോഷണം നടന്നതെന്ന് കണ്ടെത്തി. മുഖംമൂടി ധരിച്ചെത്തിയ രണ്ടംഗസംഘം മാരകായുധങ്ങള്‍ ഉപയോഗിച്ച് നേര്‍ച്ചപ്പെട്ടി തല്ലിതകര്‍ത്താണ് കവര്‍ച്ച നടത്തിയത്. 15000 രൂപയോളം നഷ്ടമായിരുന്നു. ഇരുവരുടെയും പേരില്‍ ചെറുപുഴ, തളിപ്പറമ്പ്, കുടിയാന്‍മല, ആലക്കോട് തുടങ്ങിയ പോലിസ് സ്‌റ്റേഷനുകളില്‍ നിരവധി കേസുകള്‍ നിലവിലുണ്ട്. പയ്യന്നൂര്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.

RELATED STORIES

Share it
Top