മോഷണക്കേസുകളിലെ പ്രതികളായആറുപേര്‍ അറസ്റ്റില്‍

ചാലക്കുടി: കൊരട്ടിയിലെ വിവിധ മോഷണകേസുകളിലെ പ്രതികളായ ആറ് പേരെ കൊരട്ടി പോലിസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് സ്വദേശികളായ മണികണ്ഠന്‍(31), മണികണ്ഠന്‍(34), മണികണ്ഠന്‍(31), മുത്തു(32), പാണ്ഠ്യന്‍(27), പരമശിവന്‍(43) എന്നിവരെയാണ് കൊരട്ടി പോലിസ് സബ്ബ് ഇന്‍സ്‌പെക്ടര്‍ സുബീഷ് മോനും സംഘവും അറസ്റ്റ് ചെയ്തത്. വൈഗ ത്രെഡ്‌സില്‍ നിന്നും രണ്ടര ലക്ഷത്തോളം രൂപയുടെ യന്ത്രസാമഗ്രികള്‍ കാണാതായതിനെതുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്. വിവിധ മോഷണ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള ഇവര്‍ മോഷണശ്രമത്തിനിടെയാണ് പിടിയിലായതെന്നും പോലിസ് അറിയിച്ചു. പ്രതികളുടെ കൈയ്യില്‍ നിന്നും മോഷണ വസ്തുക്കള്‍ക്ക് പുറമെ മാന്‍കൊമ്പ്, കാട്ടുപന്നിയുടെ തേറ്റ എന്നിവയും പോലിസ് കണ്ടെടുത്തു. ഇവ കൂടുതല്‍ അന്വേഷണത്തിനായി വെള്ളിക്കുളങ്ങര ഫോറസ്റ്റ് റെയ്ഞ്ചര്‍ക്ക് കൈമാറിയതായും പോലിസ് പറഞ്ഞു. സ്റ്റേഷന്‍ പരിധിയില്‍ നടന്ന കൂടുതല്‍ മോഷണ കേസ്സുകളില്‍ ഇവര്‍ക്ക് പങ്കുള്ളതായി സംശയമുണ്ടെന്നും പോലിസ് അറിയിച്ചു.

RELATED STORIES

Share it
Top