മോഷണക്കേസില്‍ വിവാഹത്തട്ടിപ്പ് വീരന്‍ അറസ്റ്റില്‍

വളപട്ടണം: വിവാഹത്തട്ടിപ്പ് നടത്തിയ മധ്യവയസ്‌കനെ മോഷണക്കേസില്‍ പോലിസ് പിടികൂടി. ഇടുക്കി സ്വദേശിയും അലവില്‍ കല്ലടത്തോട് താമസക്കാരനുമായ ടി എസ് മുഹമ്മദ് ഹുസയ്‌നെ(45)യാണ് അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ മാര്‍ക്കറ്റ് റോഡിലെ ഒലീവ് ഹോട്ടല്‍ ജീവനക്കാരനായിരുന്നു. നാലു വിവാഹം കഴിച്ച ഇയാള്‍ ഭാര്യമാരുടെ സ്വര്‍ണം പണയം വച്ച് പണം തട്ടുന്നതായാണു പരാതി.
അലവില്‍ കല്ലടത്തോടാണ് നാലാമത് വിവാഹം. ഇവിടെ നിന്നു ഭാര്യാസഹോദരിയുടെ സ്വര്‍ണം മോഷ്ടിച്ച് വില്‍പന നടത്തിയെന്ന യുവതിയുടെ സഹോദരന്റെ പരാതിയിലാണ് അറസ്റ്റ്. മോഷ്ടിച്ച സ്വര്‍ണം കണ്ണൂരിലെ ഒരു ജ്വല്ലറിയില്‍ വില്‍പന നടത്തിയതായി കണ്ടെത്തി. എഎസ്പി അരവിന്ദ് സുകുമാര്‍, വളപട്ടണം സിഐ എം കൃഷ്ണന്‍, എസ്‌ഐ ഷാജി പട്ടേരി എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

RELATED STORIES

Share it
Top