മോഷണക്കുറ്റം ആരോപിച്ച് വിദ്യാര്‍ഥിയെ മുറിയില്‍ പൂട്ടിയിട്ട് മര്‍ദിച്ചതായി പരാതികാഞ്ഞങ്ങാട്: മോഷണക്കുറ്റം ആരോപിച്ച് താല്‍ക്കാലിക ജോലിക്കായെത്തിയ വിദ്യാര്‍ഥിയെ മുറിയില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ചതായി പരാതി. പരിക്കേറ്റ തായന്നൂരിലെ അക്ഷയി(18)യെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി 7.30ഓടെ കാഞ്ഞങ്ങാട് ബസ്സ്റ്റാന്റിനു സമീപത്തെ ഒരു തുണിക്കടയിലാണ് സംഭവം. പ്ലസ്ടു പരീക്ഷയെഴുതിയ അക്ഷയ് രണ്ടുമാസം മുമ്പാണ് കടയില്‍ ജോലിക്കെത്തിയത്.പരീക്ഷാ ഫലം വന്നതിനാല്‍ കടയിലെ ജോലി നിര്‍ത്തി കഴിഞ്ഞ ദിസമായിരുന്നു അവസാന ജോലിദിനം. രാത്രി കടയില്‍ നിന്നു പോകാനൊരുങ്ങവേ കടയുടമയുടെ ബന്ധുവും മറ്റു മൂന്നുപേരും ചേര്‍ന്ന് മോഷണക്കുറ്റം ആരോപിച്ച് മര്‍ദ്ദിക്കുകയായിരുന്നുവെന്നു അക്ഷയ് പരാതിപ്പെട്ടു.

RELATED STORIES

Share it
Top