മോശം സാഹചര്യത്തില്‍ മാതാവിനൊപ്പം കഴിഞ്ഞ കുട്ടികളെ ശിശുഭവന്‍ ഏറ്റെടുത്തുകല്ലമ്പലം: നാവായിക്കുളത്ത് വാടക വീട്ടില്‍ മോശമായ സാഹചര്യത്തില്‍ മാതാവിനോടൊപ്പം കഴിയുകയായിരുന്ന മൂന്ന് കുട്ടികളെ ജനസേവ ശിശുഭവന്‍ ഏറ്റെടുത്തു. ഭര്‍ത്താവ്് ഉപേക്ഷിച്ച യുവതി ആവശ്യപ്പെട്ടതനുസരിച്ച് 2012 സെപ്തംബറില്‍ ആലുവ ജനസേവ ശിശുഭവന്‍ ഏറ്റെടുത്ത ഒമ്പതും, അഞ്ചും വയസുള്ള രണ്ട് പെണ്‍കുട്ടികളെയും ഏഴു വയസുള്ള ആണ്‍കുട്ടിയെയുമാണ് വീണ്ടും നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന്  ജനസേവ ഏറ്റെടുത്തത്. മാതാവിന്റെ അപേക്ഷയില്‍ എറണാകുളം ശിശു ക്ഷേമ സമിതിയുടെ ഉത്തരവ് പ്രകാരം അവധിക്കാലം ആഘോഷിക്കാന്‍ ജനസേവയില്‍ നിന്ന് വീട്ടിലെത്തിയതായിരുന്നു കുട്ടികള്‍. കുട്ടികളുടെ മാതാവും കാമുകനും തമ്മില്‍ നിത്യേനയുള്ള കലഹവും അടിപിടിയും മാതാവിന്റെ വഴിവിട്ട ജീവിതവും കുഞ്ഞുങ്ങളെ മാനസികമായി തളര്‍ത്തി. കുട്ടികളെയും ഇവര്‍ മര്‍ദ്ദിച്ചിരുന്നു. തുടര്‍ന്നാണ് ജനസേവയില്‍ തിരിച്ചു പോകാന്‍ കുട്ടികള്‍ തയ്യാറായത്. നാവായിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് തമ്പിയുടെയും സ്ഥലത്തെ സാമൂഹിക പ്രവര്‍ത്തുകരുടെയും സഹകരണത്തോടെ ജനസേവ അംഗങ്ങള്‍ കുട്ടികളെ കല്ലമ്പലം പോലിസ് സ്‌റ്റേഷനിലെത്തിച്ച് പോലിസിന്റെ അനുമതിയോടെ ജനസേവ ശിശു ഭവനിലേക്ക് കൊണ്ടുപോയി.

RELATED STORIES

Share it
Top