മോശം പെരുമാറ്റം: ഷക്കീബിനും നൂറുല്‍ ഹസനും പിഴ


കൊളംബോ: നിദാഹാസ് ട്രോഫിയില്‍ ശ്രീലങ്കയ്‌ക്കെതിരായ മല്‍സരത്തിലെ മോശം പെരുമാറ്റത്തെത്തുടര്‍ന്ന് ബംഗ്ലാദേശ് നായകന്‍ ഷക്കീബ് അല്‍ ഹസനും നൂറുല്‍ ഹസനും പിഴ. ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട മല്‍സരത്തിന്റെ അവസാന ഓവറില്‍ സംഘര്‍ഷഭരിതമായ അന്തരീഷമായിരുന്നു കൊളംബോയില്‍ നിലനിന്നത്. നോബോള്‍ വിളിക്കാത്ത അംപയറിന്റെ നടപടിയും അതേ പന്തില്‍  മുസ്തഫിസുര്‍ റഹ്മാന്‍ റണ്ണൗട്ടാവുകയും ചെയ്തതോടെ ഷക്കീബ് താരങ്ങളോട് മൈതാനത്ത്് നിന്ന് കയറാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിനിടെയില്‍ തിസാര പെരേരയ്ക്ക് നേരെ വിരല്‍ ചൂണ്ടി കയര്‍ത്തു സംസാരിച്ചതിനാണ് നൂറുല്‍ ഹസന് പിഴ ലഭിച്ചത്. മല്‍സരത്തില്‍ ബംഗ്ലാദേശ് രണ്ട് വിക്കറ്റിന് ജയിച്ചതോടെ ഇരു ടീമിലെ താരങ്ങള്‍ തമ്മില്‍ വാക്കേറ്റമുണ്ടായെങ്കിലും മാച്ച് ഒഫീഷ്യല്‍സിന്റെ ഇടപെടലാണ് സംഭവം കൂടുടുതല്‍ വഷളാക്കാതിരുന്നത്. ഇരുവര്‍ക്കും 25 ശതമാനം മാച്ച് ഫീസ് പിഴയും ഒരു ഡീമെറിറ്റ് പോയിന്റുമാണ് ശിക്ഷയായി വിധിച്ചത്.

RELATED STORIES

Share it
Top