മോര്‍ഫ് ചെയ്ത ഫോട്ടോ പ്രചരിപ്പിച്ച സംഭവം: പോലിസിനെതിരേ രൂക്ഷ വിമര്‍ശനം

വടകര: കല്യാണി വീടുകളില്‍ നിന്നും മറ്റും എടുക്കുന്ന സ്ത്രീകളുടെ ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് അശ്ലീലമായി പ്രചരിപ്പിച്ച സംഭവത്തിലെ പ്രതികളെ പോലിസ് സംരക്ഷിക്കുന്ന നിലപാടാണ് എടുക്കുന്നതെന്ന് ജനകീയ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. വടകര പുതിയ ബസ് സ്റ്റാന്‍ഡിലെ സദയം ഷൂട്ട് ആന്റ് എഡിറ്റിങ് എന്ന സ്റ്റുഡിയോവിലെ ജീവനക്കാരും ഉടമകളുമാണ് സംഭവത്തിന് പിന്നില്‍. ഇത് സംബന്ധിച്ച് ആറു മാസം മുമ്പ് വടകര പോലിസ്, സൈബര്‍ സെല്‍ എന്നിവിടങ്ങളില്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല.
ഇതിനു ശേഷം ഒരു യുവതിയുടെ ഭര്‍ത്താവും പരാതി നല്‍കിയിരുന്നു. ഈ സമയങ്ങളിലെല്ലാം തന്നെ പ്രതികള്‍ സ്ഥലത്തുണ്ടായിരുന്നിട്ടും അറസ്റ്റ് ചെയ്യാന്‍ പോലിസ് തയ്യാറായിട്ടില്ലെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. പ്രതികളെ രക്ഷപ്പെടുത്താനുള്ള വഴിയൊരുക്കുന്നതില്‍ പോലിസിനും പങ്കുള്ളതായി സംശയിക്കുന്നു.
വ്യാപകമായ രീതിയില്‍ ചിത്രം പ്രചരിപ്പിക്കുന്നത് അറിഞ്ഞ് ഒരു യുവതി നല്‍കിയ പരാതിയില്‍ രണ്ട് ദിവസം കഴിഞ്ഞിട്ടും പോലിസ് ന ടപെടി എടുത്തില്ല. ഈ സമയങ്ങളിലെല്ലാം പ്രതിയും മറ്റു കൂട്ടു പ്രതികളെല്ലാം സ്റ്റുഡിയോ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം നടത്തിയിരുന്നു. പിന്നീട് വിവിധ മേഖലയില്‍ നിന്ന് നിരവധി പരാതികള്‍ വന്ന് സംഭവം പുറംലോകം അറഞ്ഞതോടെയാണ് പ്രതികള്‍ നാടുവിട്ടത് ഭാരവാഹികള്‍ ചോദിച്ചു.
കഴിഞ്ഞ 23നാണ് നിരവധി പരാതികള്‍ പോലിസിന് ലഭിച്ചത്. 9 ദിവസം പിന്നിട്ടിട്ടും പ്രതികളെ പിടികൂടുന്നതില്‍ വീഴ്ച സംഭവിച്ചു. ഒരു പ്രദേശത്തെ മുഴുവന്‍് ജനങ്ങളും വളരെ ഭയത്തോടെയാണ് ജീവിക്കുന്നത്. ഫേസ് ബുക്കിലൂടെയാണ് ആദ്യം മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിച്ചത്. പോലിസ് കണ്ടെടുത്ത കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌കില്‍ 45000 ത്തോളം നഗ്‌ന ചിത്രങ്ങള്‍ ഉള്ളതായാണ് അറിവ്.
ഇത് സംബന്ധിച്ച് പരാതി നല്‍കിയവരുടെ വീടുകളില്‍ പോയി ചിലര്‍ ഭീഷണി മുഴക്കിയതായും അന്വേഷണം തൃപ്തികരമല്ലാത്തതിനാല്‍ 3ന് വടകര സിഐ ഓഫിസിലേക്ക് ജനകീയ മാര്‍ച്ച് സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ആക്ഷന്‍ കമ്മറ്റി ചെയര്‍മാന്‍ ഇപി ദാമോദരന്‍, കണ്‍വീനര്‍മാരായ കെ ബാലകൃഷ്ണന്‍, പി ലിസി, കെഎം ലിഗിത, ഫസീജ, ടികെ അജയന്‍ പങ്കെടുത്തു.

RELATED STORIES

Share it
Top