മോര്‍ഫിങ് കേസ്പ്രതികളെ തിരിച്ചറിയല്‍ പരേഡ് നടത്തി

നാദാപുരം: ഇരിങ്ങണ്ണൂര്‍ മുടവന്തേരിയില്‍ വച്ച് ലൈബ്രേറിയനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതികളുടെ തിരിച്ചറിയല്‍ പരേഡ് നടത്തി. വടകര സബ് ജയിലില്‍ ഇന്നലെ രാവിലെയാണ് രണ്ട് പ്രതികളുടെ തിരിച്ചറിയില്‍ പരേഡ് നടത്തിയത്. താനൂര്‍ ഗവ. കോളജിലെ ലൈബ്രേറിയന്‍ മുടവന്തേരി സ്വദേശി കാട്ടില്‍ രാജീവന് (42) നേരെയാണ് വധശ്രമമുണ്ടായത്. ഡിവൈഎഫ്‌ഐ തൂണേരി പഞ്ചായത്ത് മുന്‍ സെക്രട്ടറിയാണ് രാജീവന്‍.
രാജീവന്‍ രാത്രി പതിനൊന്ന് മണിയോടെ ബൈക്കില്‍ വീട്ടിലേക്ക് പോകുന്നതിനിടെ ഉറവ് കണ്ടി മുക്കില്‍ വെച്ച് തടഞ്ഞ് നിര്‍ത്തി ആറോളം പേര്‍ ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തില്‍ പരിക്കേറ്റ രാജീവന്‍ ദിവസങ്ങളോളം തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംഭവത്തില്‍ മുടവന്തേരി സ്വദേശികളായ ചേനോളി മുഹമ്മദ്, മഠത്തില്‍ നൗഷാദിനെയും നാദാപുരം സിഐ എം പി രാജേഷ് അറസ്റ്റ് ചെയ്തിരുന്നു.  പ്രതികളെ കോടതി റിമാന്‍ഡ് ചെയ്യുകയുമുണ്ടായി. മറ്റ് പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി പോലിസ് പറഞ്ഞു.

RELATED STORIES

Share it
Top