മോര്‍ച്ചറികളില്ല; രാജസ്ഥാനില്‍ പോസ്റ്റ്‌മോര്‍ട്ടം റോഡില്‍

ജയ്പൂര്‍: ബിജെപി ഭരിക്കുന്ന രാജസ്ഥാനില്‍ മോര്‍ച്ചറികള്‍ കുറഞ്ഞതോടെ റോഡുകളിലും സ്വകാര്യ കെട്ടിടങ്ങളിലും പോസ്റ്റ്‌മോര്‍ട്ടം നടത്തി ഡോക്ടര്‍മാര്‍. കഴിഞ്ഞദിവസം ഷോക്കേറ്റ് മരിച്ച രണ്ട് സ്ത്രീകളുടെ പോസ്റ്റ്‌മോര്‍ട്ടം റോഡില്‍ നടത്തിയതാണ് ഇതില്‍ അവസാന സംഭവം.
രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലാണ് സംഭവം. പ്രദേശത്ത് 100 കിലോമീറ്റര്‍ ചുറ്റളവില്‍ മോര്‍ച്ചറി ഇല്ലാത്തതിനാല്‍ മരിച്ചവരുടെ ബന്ധുക്കളെ സഹായിക്കാന്‍ റോഡില്‍ വച്ച് പോസ്റ്റ്‌മോര്‍ട്ടം നടത്തിയതെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിശദീകരണം. ബാര്‍മറിലെ മായ കന്‍വാറും അവരുടെ ഭര്‍തൃമാതാവ് രാജാ ദേവിയുമാണ് ഷോക്കേറ്റ് മരിച്ചത്. ടെറസില്‍ തുണിവിരിച്ചിടുന്നതിനിടെ വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നു. അതേസമയം, ഹെല്‍ത്ത് സെന്ററിലെ ഡോക്ടര്‍മാര്‍ റോഡില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നത് ഇതാദ്യമല്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

RELATED STORIES

Share it
Top