മോര്‍ഗന്‍ കസറി; ടി10 ലീഗില്‍ കേരളം ചാംപ്യന്‍മാര്‍


ഷാര്‍ജ: പ്രഥമ ടി10 ക്രിക്കറ്റ് ലീഗില്‍ കേരളം ചാംപ്യന്‍മാര്‍. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ലെജന്‍ഡ്‌സ് പടുത്തുയര്‍ത്തിയ 121 റണ്‍സിന്റെ വിജയ ലക്ഷ്യം എട്ടോവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ കേരളം മറികടക്കുകയായിരുന്നു. 21 പന്തില്‍ 63 റണ്‍സ് നേടിയ കേരള ക്യാപ്റ്റന്‍ ഒയിന്‍ മോര്‍ഗന്റെ ബാറ്റിങാണ് കേരളത്തിന് അനായാസ ജയം സമ്മാനിച്ചത്. പോള്‍ സ്റ്റിര്‍ലിങ് 23പന്തില്‍ 52 റണ്‍സും അടിച്ചെടുത്തു. പരമ്പരയില്‍ വെടിക്കെട്ട് പ്രകടനം പുറത്തെടുത്ത സ്റ്റെര്‍ലിങാണ് മാന്‍ ഓഫ് ദി സീരീസ്. നേരത്തെ 34 പന്തില്‍ അഞ്ച് വീതം സികസ്‌റും ഫോറും പറത്തി 70 റണ്‍സ് നേടിയ ലൂക്ക് റോഞ്ചിയുടെ കരുത്തിലാണ് പഞ്ചാബ് 120 റണ്‍സ് അടിച്ചെടുത്തത്.

.

RELATED STORIES

Share it
Top