മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക മാപ്പിളകലാ അക്കാദമി ഉപകേന്ദ്രം നാദാപുരത്ത്‌

നാദാപുരം: കേരളാ സാംസ്‌കാരിക വകുപ്പിന് കീഴിലെ മൊയിന്‍കുട്ടി വൈദ്യര്‍ സ്മാരക മാപ്പിള കലാ അക്കാദമിയുടെ കേരളത്തിലെ ആദ്യത്തെ ഉപകേന്ദ്രം നാദാപുരത്ത് പ്രവര്‍ത്തം ആരംഭിക്കും. ബസ്സ് സ്റ്റാന്‍ഡിന് പിറക് വശത്തെ മാസ് കോംപ്ലക്‌സില്‍  ഓഫീസിന്റെ ഉദ്ഘാടനം  2018 ജനുവരി രണ്ടാം വാരത്തില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലന്‍ നിര്‍വ്വഹിക്കും. ഉപകേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പാക്കാന്‍ കഴിഞ്ഞ ജൂലൈ മാസത്തില്‍ മാപ്പിള കലാ അക്കാദമിയുടെ ചെയര്‍മാന്‍ ടി കെ ഹംസയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ വി സി ഇഖ്ബാല്‍ ചെയര്‍മാനും സി എച്ച് മോഹനന്‍ സെക്രട്ടറിയുമായി 19 അംഗ കമ്മിറ്റി പ്രവര്‍ത്തിച്ചു വരുന്നുണ്ട്.ഓഫീസ് ഉദ്ഘാടനത്തോടനുബന്ധിച്ച് വിപുലമായ  സാംസ്‌കാരിക പരിപടികളും സംഘടിപ്പിക്കുന്നുണ്ട്. പരിപാടിയുടെ വിജയത്തിനായി 19ന് വൈകീട്ട് 6ന് ടി ബി യില്‍ സ്വാഗത സംഘ രൂപീകരണ നടക്കും.നാദാപുരം ആസ്ഥാനമായി തന്നെ ഉപകേന്ദ്രത്തിനായി സ്വന്തം കെട്ടിടം പണിയാനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. പൊതുമരാമത്ത് കൈവശമുള്ള സ്ഥലം വിട്ടുകിട്ടാന്‍ ചര്‍ച്ച നടക്കുന്നുണ്ടെങ്കിലും തീരുമാനമായിട്ടില്ല. ഭൂമി ലഭിച്ചാലുടന്‍ കെട്ടിടത്തിന്റെ പണി ആരംഭിക്കുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലന്‍ വ്യക്തമാക്കിയിട്ടുണ്ട്.

RELATED STORIES

Share it
Top