മോയിന്‍കുട്ടി വൈദ്യര്‍ യുഗപ്രഭാവനായ കവി: എസ് വെങ്കിടാചലം

കൊണ്ടോട്ടി: മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ ആധുനിക കാലത്തും വായിക്കപ്പെടുന്ന ക്ലാസിക് കാവ്യങ്ങളുടെ രചയിതാവാണെന്ന്  കേന്ദ്ര സാഹിത്യ അക്കാദമി ഉപദേശക സമിതി അംഗം എസ് വെങ്കിടാചലം പറഞ്ഞു. അതുകൊണ്ടുതന്നെയാണ് വൈദ്യര്‍ കൃതികളുടെ പഠന മേഖലയിലേക്ക് ഇന്നും യുവ തലമുറ കടന്നുവരുന്നത്. വൈദ്യര്‍ മഹോല്‍സവത്തിന്റെ ഭാഗമായി കേന്ദ്ര സാഹിത്യ അക്കാദമി സംഘടിപ്പിച്ച ഹുസ്‌നുല്‍ ജമാല്‍ ബദറുല്‍ മുനീര്‍- ബഹുവിധ വായന വിഷയത്തിലുള്ള സെമിനാര്‍  ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അക്കാദമി അംഗം ഡോ. ഷംഷാദ് ഹുസയ്ന്‍ അധ്യക്ഷതവഹിച്ചു. അക്കാദമി സെക്രട്ടറി റസാഖ് പയമ്പ്രോട്ട്, ഡോ. ലിസി മാത്യു, ഡോ. വി ഹിക്മത്തുല്ല, ഷെറിന്‍, നൗഫല്‍, സലാം തറമ്മല്‍ സംസാരിച്ചു.  അക്കാദമിയിലെ മാപ്പിളപ്പാട്ട് വിദ്യാര്‍ഥികളുടെ അരങ്ങേറ്റം ഒ എം കരുവാരക്കുണ്ട് ഉദ്ഘാടനം ചെയ്തു. അബൂബക്കര്‍ വെള്ളയില്‍ അധ്യക്ഷതവഹിച്ചു. പാട്ടിമ്പം-പാടിപ്പതിഞ്ഞ പാട്ടുകാരുടെ കൂട്ടുചേരല്‍ ഫാരിഷാഖാന്‍ ഉദ്ഘാടനം ചെയ്തു. അക്കാദമി ചെയര്‍മാന്‍ ടി കെ ഹംസ അധ്യക്ഷതവഹിച്ചു. അക്കാദമി അംഗം പക്കര്‍ പന്നൂര്, അക്കാദമി  ജോ. സെക്രട്ടറി ഡോ. കെ കെ മുഹമ്മദ് അബ്ദുല്‍ സത്താര്‍ സംസാരിച്ചു.    വൈദ്യര്‍ മഹോല്‍സവത്തിന്റെ ആറാം ദിവസമായ ഇന്ന് 10ന്  മലയാള കാവ്യപാരമ്പര്യം സെമിനാര്‍ നടക്കും.

RELATED STORIES

Share it
Top