മോയിന്‍കുട്ടിയുടെ സമരം രാഷ്ട്രീയപ്രേരിതം: ജോര്‍ജ് എം തോമസ് എംഎല്‍എ

താമരശ്ശേരി: താമരശ്ശേരി ചുരം ശോച്യാവസ്ഥ ആരോപിച്ചു മുന്‍ എംഎല്‍എ സി മോയിന്‍ കുട്ടി നടത്തുന്ന സത്യഗ്രഹം രാഷ്ട്രീയ പ്രേരിതമാണെന്ന് ജോര്‍ജ് എം തോമസ് എംഎല്‍എ. സര്‍ക്കര്‍ 79 ലക്ഷം രൂപ ചിലവഴിച്ചാണ് യുദ്ധകാലാടിസ്ഥാനത്തില്‍ ചുരത്തിലെ അറ്റകുറ്റപ്പണികള്‍ നടത്തികൊണ്ടിരിക്കുന്നത്.
ദിവസങ്ങള്‍ക്കുളളില്‍ തന്നെ ഗതാഗതകുരുക്കിനു പരിഹാരം കാണാന്‍ സാധിക്കും. മണ്‍സൂണ്‍ കാലമായതിനാലാണ് ചുരത്തിലെ പ്രവൃത്തികള്‍ തുടുങ്ങുന്നതിനു തടസ്സമായത്. എന്നാല്‍ നവംബറിലും ഡിസംബറിലും ചുരം പ്രവൃത്തികള്‍ക്ക ടെണ്ടര്‍ ക്ഷണിച്ചെങ്കിലും ആരും മുന്നോട്ട് വന്നില്ല. മൂന്നാം തവണടെണ്ടെര്‍ ക്ഷണിച്ച് നിര്‍ബന്ധിച്ചാണ് ഇപ്പോഴത്തെ കരാറുകാരനെ ജോലി ഏല്‍പിച്ചത്.
ചുരം വളവുകള്‍ വീതി കൂട്ടുന്നതിനും മറ്റും വന ഭൂമി വിട്ടുകിട്ടുന്നതിനു ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സ്ഥലം എംപി എം ഐ ഷാനവാസ് യാതൊരു നടപടിക്കും ശ്രമിച്ചിട്ടില്ല. എന്നാല്‍ ദേശീയ പാത അധികൃതരുടെ ശ്രമ ഫലമായി പോയിന്റ് 92 ഹെക്ടര്‍ വന ഭൂമി വിട്ടു കിട്ടുന്നതിനു ആവശ്യമായ തുക കേന്ദ്ര വനം-പരിസ്ഥിതി വകുപ്പിനു സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ഇതിനുള്ള സാങ്കേതിക തടസ്സങ്ങള്‍ നീക്കാന്‍ പോലും എംപി തയ്യാറായില്ല. അദ്ദേഹവും രാഷ്ട്രീയം കളിക്കുകയാണ്.
വന ഭൂമി വിട്ടു കിട്ടുന്ന മുറക്ക് എല്ലാ ഹെയര്‍പിന്‍ വളവുകളും ടൈലുകള്‍ പാകി കുറ്റമറ്റതാക്കും. ട്രാഫിക് നിയന്ത്രണത്തിനു ആവശ്യത്തിന പോലീസിനെ ലഭിക്കാത്താതും പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നു. ചുരം ദുരിതത്തിനുള്ള പ്രധാന കാരണങ്ങളില്‍ ഒന്ന് വിവിധ വകുപ്പുകളുടെ ഏകീകരണമില്ലായ്മയാണെന്നും ഈ പ്രശ്‌നം പരിഹരിക്കുന്നതിനു സ്‌പെഷ്യല്‍ ഓഫീസറെ നിയമിക്കാന്‍ ആലോചനയിലുണ്ടെന്നും എംഎല്‍എ പറഞ്ഞു.
മുന്‍ എംഎല്‍എയുടെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെയും തല തിരിഞ്ഞ സമരംജനങ്ങള്‍ക്ക് മനസ്സിലാവുമെന്നും ഇത് തുറന്ന് കാട്ടുന്നതിനു എട്ടാം തിയ്യതി അടിവാരത്ത ബഹുജന റാലി നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. എന്‍എച്ച് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വിനയ രാജ്, ഗിരീഷ് ജോണ്‍, വിനോദ് എന്നിവരും വാര്‍ത്താ സമ്മേത്തില്‍ പങ്കെടുത്തു.

RELATED STORIES

Share it
Top