മോയന്‍ സ്‌കൂള്‍ ഡിജിറ്റലൈസേഷന്‍; വിജിലന്‍സ് അന്വേഷണം വേണമെന്ന് ബിജെപി

പാലക്കാട്: ഗവ. മോയന്‍ മോഡല്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഡിജിറ്റലൈസേഷന്‍ അനിശ്ചിതത്വത്തില്‍ നില്‍ക്കെ ഇതേപ്പറ്റി സമഗ്രമായ വിജിലന്‍സ് അന്വേഷണം വേണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ഇ കൃഷ്ണദാസ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
മല്‍സരാധിഷ്ഠിത ടെണ്ടര്‍ ക്ഷണിക്കുന്നതുള്‍പ്പെടെ നടപടിക്രമങ്ങള്‍ പാലിച്ചിട്ടില്ല. നിര്‍വഹണ ഏജന്‍സിയായ സ്വകാര്യ സ്ഥാപനവുമായി പൊതുവിദ്യാഭ്യാസവകുപ്പോ, സ്‌കൂള്‍ തലത്തിലോ കരാറുണ്ടാക്കിയില്ല. ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ ഡിജിറ്റലൈസ്ഡ് സ്‌കൂളാക്കുന്നതായാണു ഷാഫി പറമ്പില്‍ അവകാശം ഉന്നയിച്ചത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജൂണ്‍ ഒന്നിന് മോയന്‍ സ്‌കൂള്‍ സമ്പൂര്‍ണ ഡിജിറ്റലൈസ്ഡ് ആകുന്നതായി വ്യാജ പ്രചാരണം നടത്തിയ ഷാഫി പൊതുസമൂഹത്തോട് മാപ്പുപറയണം.
വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി പ്രക്ഷോഭം ആരംഭിക്കും. കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ് പൊളിച്ചിട്ട് നാലുവര്‍ഷം കഴിഞ്ഞ് സമരം ചെയ്ത എംഎല്‍എക്കായി ജൂണ്‍ ഒന്നിന് മോയന്‍ സ്‌കൂളില്‍ ബിജെപി സമരപന്തല്‍ കെട്ടികൊടുക്കുമെന്നും കൃഷ്ണദാസ് പറഞ്ഞു.

RELATED STORIES

Share it
Top