മോനിപ്പള്ളിയില്‍ ബസ്സുകള്‍ കൂട്ടിയിടിച്ച് 30 പേര്‍ക്കു പരിക്കേറ്റുകുറവിലങ്ങാട്: മോനിപ്പള്ളിയില്‍ എംസി റോഡില്‍ സിഐടിയു സംസ്ഥാന സമ്മേളന പ്രതിനിധികള്‍ സഞ്ചരിച്ച സ്വകാര്യ ബസ്സും സൂപ്പര്‍ ഫാസ്റ്റ് ബസ്സും കൂട്ടിയിടിച്ച് 30 പേര്‍ക്കു പരിക്കേറ്റു. പരിക്കേറ്റവരില്‍ നാലു പേരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും ബാക്കിയുള്ളവരെ മോനിപ്പള്ളി എംയുഎം ആശുപത്രിയിലും ഒരാളെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മോനിപ്പള്ളി തിരുഹൃദയ പള്ളിക്കു മുന്‍വശത്തായി ഇന്നലെ രാത്രി 8.30ഓടെയായിരുന്നു അപകടം. കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ അടക്കമുള്ളവര്‍ക്ക് പരിക്കേറ്റു.മോനിപ്പള്ളിയിലെ ഓട്ടോറിക്ഷ ഡ്രൈവര്‍മാരും എംയുഎം ആശുപത്രി മാനേജ്‌മെന്റും ജീവനക്കാരും രക്ഷാപ്രവര്‍ത്തനത്തിന് ഉണര്‍ന്ന് പ്രവര്‍ത്തിച്ചു. കൂത്താട്ടുകുളത്ത് നിന്ന് അഗ്നിശമന സേനയുടെ അപകട രക്ഷാപ്രവര്‍ത്തന സംഘവും കുറവിലങ്ങാട് പോലിസും സംഭവ സ്ഥലത്ത് എത്തി.കോട്ടയത്ത് നടന്ന സിഐടിയു ചുമട്ടുതൊഴിലാളി യൂനിയന്‍ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന മൂവാറ്റുപുഴ സ്വദേശികളാണ് സ്വകാര്യ ബസ്സിലെ യാത്രികര്‍. പത്തനാപുരം ഡിപ്പോയിലേതാണ് അപകടത്തില്‍ പെട്ട ഫാസ്റ്റ് പാസഞ്ചര്‍ ബസ്. മാനനന്തവാടിയില്‍ നിന്ന് പത്താനാപുരത്തിനു പോവുകയായിരുന്നു.

RELATED STORIES

Share it
Top