മോദി ഹിന്ദു-മുസ്‌ലിം വാദം നടത്തുന്നത് വേറൊന്നും പറയാന്‍ ഇല്ലാത്തതിനാല്‍-കെജ്‌രിവാള്‍

ഇന്‍ഡോര്‍: പ്രധാനമന്ത്രി നരേന്ദ്രമോദി ഹിന്ദു-മുസ്‌ലീം വാദം നടത്തുന്നത് വേറൊന്നും പറയാന്‍ ഇല്ലാത്തിനാലാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി കെജ്‌രിവാള്‍. നാല് വര്‍ഷമായിട്ടും രാജ്യത്ത്് നേട്ടമുണ്ടാക്കാന്‍ മോദിയ്ക്ക് കഴിഞ്ഞിട്ടില്ല. അദ്ദേഹം എപ്പോഴും നടത്തുന്ന ഹിന്ദു-മുസ്‌ലിം വാദം കൊണ്ട് രാജ്യത്തെ മികച്ചതാക്കാന്‍ കഴിയുമോയെന്നും അദ്ദേഹം ചോദിച്ചു.അമേരിക്ക നാനോ ടെക്‌നോളജിയെ കുറിച്ചും ജപ്പാനും ഫ്രാന്‍സുമെല്ലാം വന്‍ പദ്ധതികളെ കുറിച്ച് സംസാരിക്കുമ്പോള്‍ മോദി ഹിന്ദു-മുസ്ലിം വിഷയമാണ് പറയുന്നത്.രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കണമെങ്കില്‍ വിദ്യാഭ്യാസം വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

RELATED STORIES

Share it
Top