മോദി സര്‍ക്കാര്‍ സാധാരണക്കാരന്റെ അന്നംമുട്ടിക്കുന്നു: മന്ത്രി എം എം മണി

വാഗമണ്‍: നെറികേടുകള്‍ മാത്രം കൈമുതലാക്കിയ നരേന്ദ്ര മോദി സര്‍ക്കാര്‍ രാജ്യത്തെ സാധരണക്കാരന്റെ അന്നം മുട്ടിക്കുന്ന നയങ്ങളുടെ വക്തകളാണെന്ന് വൈദ്യുതി മന്ത്രി എം എം മണി. ഏലപ്പാറ ഏരിയ സമ്മേളന പൊതു യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നോട്ട് നിരോധനത്തിലൂടെ ഇരുന്നൂറോളം മനുഷ്യ ജിവനുകള്‍ എടുത്ത കാട്ടാള ഭരണത്തിന്റെ തലവനാണ് നരേന്ദ്ര മോദിയെന്നും എം എം മണി പറഞ്ഞു. എം ജെ വാവച്ചനെ ഏരിയ സെക്രട്ടറിയായി 19 അംഗ ഏരിയ കമ്മറ്റിയെയും തിരഞ്ഞടുത്തു. തോട്ടം തൊഴിലാളികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ഭവന നിര്‍മ്മാണ പദ്ധതി ഉടന്‍ നടപ്പിലാക്കണമെന്നും അര്‍ഹതപ്പെട്ട മുഴുവന്‍ തൊഴിലാളി കുടുംബങ്ങള്‍ക്കും പദ്ധതിയുടെ ഗുണം ലഭ്യമാക്കുവാന്‍ സാധിക്കണം കുടാതെ കുറഞ്ഞകൂലിക്ക് തൊഴില്‍ ചെയ്യുന്ന തൊഴിലാളി കുടുംബങ്ങളെ ബിപിഎല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്ന് സി പി ഐ എം ഏലപ്പാറ ഏരിയ പ്രതിനിധി സമ്മേളനം പ്രമേയത്തിലൂടെ അവശ്യപ്പെട്ടു. പൊതു സമ്മേളനത്തില്‍ പി എസ് രാജന്‍, എ എല്‍ ജോസഫ് , സില്‍വസ്റ്റര്‍, നിശാന്ത് വിചന്ദ്രന്‍ ,വി സജീവ് കുമാര്‍, എന്‍ എം കുശന്‍ എന്നിവര്‍ സംസാരിച്ചു.

RELATED STORIES

Share it
Top