മോദി സര്‍ക്കാര്‍ രാജ്യത്തിന് ആപത്ത്: ആര്‍ജെഡി

കൊച്ചി: നരേന്ദ്രമോദി സര്‍ക്കാര്‍ രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും ആപത്താണെന്ന് ആര്‍ജെഡി ദേശീയ ഉപാധ്യക്ഷന്‍ ശിവാനന്ദ് തിവാരി പറഞ്ഞു. രാജ്യത്തിന്റെ ഭരണസംവിധാനത്തില്‍ മോദിക്ക് വിശ്വാസമില്ല. പ്രധാനമന്ത്രി ആയിരുന്നിട്ടും വര്‍ഗീയഭാഷയിലാണ് മോദി സംസാരിക്കുന്നത്. 2014നു ശേഷം നടന്നിട്ടുള്ള തിരഞ്ഞെടുപ്പുപ്രചാരണങ്ങളിലെല്ലാം വര്‍ഗീയ ധ്രുവീകരണത്തിനാണ് മോദി ശ്രമിക്കുന്നത്. രാജ്യത്തുടനീളം നടക്കുന്ന അക്രമസംഭവങ്ങള്‍ മോദി സര്‍ക്കാര്‍ ഭരണം നടത്താന്‍ പ്രാപ്തരല്ലെന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ്. കത്‌വയില്‍ പെണ്‍കുട്ടി മൃഗീയമായി കൊല്ലപ്പെട്ടത് അങ്ങേയറ്റം അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു. തൃശൂരില്‍ നടക്കുന്ന പിഡിപി സില്‍വര്‍ജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്യാനാണു ശിവാനന്ദ് തിവാരി കേരളത്തില്‍ എത്തിയത്.

RELATED STORIES

Share it
Top