മോദി സര്‍ക്കാര്‍ പുര്‍ത്തീകരിച്ചത് ഗാന്ധിയുടെ സ്വപ്‌നം: ബിജെപി എംപി

ന്യുഡല്‍ഹി: മഹാത്മാഗാന്ധിയുടെ സ്വപ്‌നമായ ശുചിത്വ ഭാരതം കഴിഞ്ഞ മൂന്നര വര്‍ഷത്തിനുള്ളില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ യാഥാര്‍ഥ്യമാക്കിയതായി ബിജെപി എംപി രാകേഷ് സിങ് ലോക്‌സഭയില്‍ അവകാശപെട്ടു. ആറ് ദശാബ്ദത്തിലേറെയായി കോണ്‍ഗ്രസ്സിന് ഇത് ചെയ്യാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


രാഷ്ട്രപതിയുടെ പ്രസംഗത്തിന് നന്ദി പ്രമേയത്തിന്‍മേലുള്ള ചര്‍ച്ചയ്ക്ക് തുടക്കം കുറിച്ച് വിവിധ മേഖലകളിലെ സര്‍ക്കാര്‍ നേട്ടങ്ങളെക്കുറിച്ച് പറയുകയായിരുന്നു ബിജെപി എംപി രാകേഷ് സിങ്. പ്രത്യേകിച്ച് 'സ്വച്ഛ് ഭാരത്' (ശുചിത്വ ഭാരതം) പരിപാടി നടപ്പിലാക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിന്റെ വന്‍വിജയം കൈവരിച്ചതായി അദ്ദേഹം പറഞ്ഞു. മതം, ജാതി എന്നിവ കണക്കിലെടുക്കാതെ എല്ലാ വിഭാഗങ്ങളുടെയും ക്ഷേമത്തിനായി മോദി സര്‍ക്കാര്‍ ഒപ്പം നിന്നു. യുപിഎ ഭരണകാലത്ത് അഴിമതി ആരോപണങ്ങളായിരുന്നു. നേരത്തെ, അഴിമതിയെക്കുറിച്ചായിരുന്നു ചര്‍ച്ചകള്‍ നടന്നത്. എന്നാല്‍, ഇപ്പോള്‍ അത്തരം ചര്‍ച്ചകളൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

RELATED STORIES

Share it
Top