'മോദി സര്‍ക്കാര്‍ തൊഴിലിടങ്ങളില്‍ അരാജകത്വം സൃഷ്ടിക്കുന്നു'കോഴിക്കോട്: കോര്‍പറേറ്റുള്‍ക്ക് തീറെഴുതിയും വര്‍ഗീയത പ്രചരിപ്പിച്ചും മോദി സര്‍ക്കാര്‍ രാജ്യത്തെ സമസ്ത തൊഴിലിടങ്ങളിലും അരാജകത്വം സൃഷ്ടിക്കുകയാണെന്ന് സോഷ്യല്‍ ഡെമോക്രാറ്റിക് ട്രേഡ് യൂനിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി നൗഷാദ് മംഗലശ്ശേരി പറഞ്ഞു. മൃഗങ്ങള്‍ക്കെതിരേയുള്ള ക്രൂരത തടയല്‍ നിയമത്തിന്റെ മറ പിടിച്ചു കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നത് നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി  രാജ്യത്തെ വലിയൊരു ജനവിഭാഗത്തിന്റെ തൊഴിലവസരങ്ങളെയാണ് പ്രതികൂലമായി ബാധിച്ചത്.  രാജ്യത്തിന്റെ സമ്പദ്ഘടനയ്ക്കും അതുവഴി പ്രത്യാഘാതം ഏറ്റുവാങ്ങേണ്ടി വന്നു.  സര്‍ക്കാര്‍ തെറ്റ് തിരുത്താന്‍ തയ്യാറായില്ലെങ്കില്‍ ഉത്തരേന്ത്യയില്‍ തുടക്കം കുറിച്ച സമരങ്ങള്‍ക്ക്  കേരളത്തില്‍ എസ്ഡിറ്റിയു നേതൃത്വം നല്‍കുമെന്നും അദ്ദേഹം  പറഞ്ഞു.

RELATED STORIES

Share it
Top