മോദി സര്‍ക്കാരിന്റെ സമീപനം ബിജെപിയുടെ പ്രതികാരബുദ്ധി: ഐഎന്‍എല്‍

കോഴിക്കോട്: ഹിന്ദുത്വ രാഷ്ട്രീയത്തെ ശക്തമായി ചെറുക്കുന്ന കേരളീയ സമൂഹത്തോടുള്ള ബിജെപിയുടെ പ്രതികാര ബുദ്ധിയാണ് മോദി സര്‍ക്കാരിന്റെ സംസ്ഥാനത്തോടുള്ള സമീപനത്തില്‍ പ്രതിഫലിക്കുന്നതെന്ന് ഐഎന്‍എല്‍ സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം അഭിപ്രായപ്പെട്ടു.
കേരളത്തിന്റെ വിവിധ ആവശ്യങ്ങള്‍ ഉന്നയിക്കുന്നതിന് സന്ദര്‍ശനാനുമതി ചോദിച്ചിട്ടും തുടരെ തുടരെ അത് നിഷേധിക്കുന്ന പ്രധാനമന്ത്രി മോദിയുടെ ധിക്കാരപരമായ നിലപാട് ഭരണഘടനയോടും ഫെഡറല്‍ സംവിധാനത്തോടുമുള്ള നഗ്്‌നമായ വെല്ലുവിളിയാണ്. കേരളത്തെ മൊത്തം അവഹേളിക്കുന്ന നിഷേധാത്്മക നിലപാടിനെതിരെ സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങളും ഒറ്റക്കെട്ടായി പ്രതിഷേധം ഉയര്‍ത്തേണ്ടതുണ്ട്. രാഷ്ട്രീയ പ്രബുദ്ധമായ കേരളീയ സമൂഹത്തിന് ഒരു നിലക്കും വെച്ചു പൊറുപ്പിക്കാന്‍ പറ്റാത്ത കേന്ദ്രത്തിന്റെ ചിറ്റമ്മ നയത്തിനെതിരെ ഇവിടുത്തെ ബിജെപി ക്ക് എന്താണ് പറയാനുള്ളതെന്നറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്.
മലബാറില്‍ പ്ലസ് വണ്ണിന് കൂടുതല്‍ സീറ്റും ബില്ലും അനുവദിച്ച സംസ്ഥാന സര്‍ക്കാരിന്റെ നടപടി ഏറെ ശ്ലാഘനീയമാണെങ്കിലും ഇത് അപര്യാപ്്തമാണെന്ന് ബന്ധപ്പെട്ടവരുടെ പരാതി പരിശോധിച്ച് പ്രശ്്‌നത്തിന് ശാശ്വത പരിഹാരം കാണാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. അതേ സമയം പതിറ്റാണ്ടുകളോളം വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്തിട്ടും തങ്ങളുടെ സ്വാധീന ജില്ലയായ മലപ്പുറത്തുപോലും ആവശ്യത്തിന് സീറ്റുകള്‍ അനുവദിക്കാന്‍ കൂട്ടാക്കാതിരുന്ന മുസ്്‌ലിം ലീഗ് ഇപ്പോളഅഞ ഒഴുക്കുന്ന മുതലകണ്ണീര്‍ തങ്ങളുടെ കഴിവുകേടും കൊള്ളരുതായ്്മയും മറച്ചു പിടിക്കാനുള്ള തറവേല മാത്രമാണെന്ന് യോഗം അഭിപ്രായപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് എ പി അബ്്ദുല്‍ വഹാബ് അധ്യക്ഷത വഹിച്ചു. ദേശീയ ജനറല്‍ സെക്രട്ടറി അഹമ്മദ് ദേവര്‍കോവില്‍ ചര്‍ച്ച ഉദ്ഘാടനം ചെയ്തു. ഡോ. എ എ അമീന്‍, കെ എസ് ഫക്രുദ്ദീന്‍, കോതൂര്‍ മുഹമ്മദ് മാസ്റ്റര്‍, എന്‍ കെ അസീസ്, സി എച്ച് മുസ്തഫ, എച്ച് മുഹമ്മദലി, സത്താര്‍ കുന്നില്‍, എം എം സുലൈമാന്‍, അജിത്കുമാര്‍ ആസാദ്, അഡ്വ. ഗഫൂര്‍, കാസിം ഇരിക്കൂര്‍, അഡ്വ. ഒ കെ തങ്ങള്‍, എം എ ലത്തീഫ് സംസാരിച്ചു.

RELATED STORIES

Share it
Top