മോദി റഷ്യയില്‍സെന്റ് പീറ്റേഴ്‌സ് ബര്‍ഗ്: ചതുര്‍രാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യയിലെത്തി. രണ്ടാംലോകയുദ്ധത്തിലും 900 ദിവസത്തോളം നീണ്ട ലെനിന്‍ഗ്രാഡ് ഉപരോധത്തിലുമായി മരിച്ച അഞ്ച് ലക്ഷത്തോളം പേരെ അടക്കം ചെയ്ത പിസ്‌കാരിയോവ്‌സ്‌കോയെ സെമിത്തേരി റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിനൊപ്പം മോദി സന്ദര്‍ശിച്ചു. പുടിന്റെ സഹോദരന്‍ വിക്തോറും 70 വര്‍ഷം മുമ്പ് നടന്ന ലെനിന്‍ഗ്രാഡ് ഉപരോധത്തിനിടെ കൊല്ലപ്പെട്ടവരിലുള്‍പ്പെടുന്നു. പുടിനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഉഭയകക്ഷി ബന്ധം സംബന്ധിച്ച് ചര്‍ച്ചചെയ്തതായി മോദി ട്വിറ്ററില്‍ അറിയിച്ചു.

RELATED STORIES

Share it
Top