മോദി രാജ്യത്തെ കടക്കെണിയിലാക്കുന്നു: അജ്മല്‍ ഇസ്മായില്‍

കാട്ടാമ്പള്ളി: മോദി രാജ്യത്തെ കടക്കെണിയിലാക്കുന്നതോടൊപ്പം വര്‍ഗീയമായി വിഭജിക്കുകയാണെന്നുഎസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മായില്‍. എസ്ഡിപിഐ അഴീക്കോട് മണ്ഡലം പ്രവര്‍ത്തക കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അച്ഛാദിന്‍ വരുമെന്നു പറഞ്ഞ് രാജ്യത്തെ അപമാനിക്കുകയാണ്. മുസ്്‌ലിംകളെയും ദലിതുകളെയും രണ്ടാംകിട പൗരന്‍മാരാക്കി ചിത്രീകരിച്ച് രാഷ്ട്രീയനേട്ടത്തിനുപയോഗിക്കുകയാണ്. സിനിമാനടി പാര്‍വതിക്കെതിരേ ഫേസ്ബുക്കില്‍ മോശം പരാമര്‍ശം ഉണ്ടായപ്പോള്‍ കേസെടുത്ത പോലിസ്, ഘര്‍വാപസി കേന്ദ്രങ്ങള്‍ നടത്തുന്നവര്‍ക്കും വിദ്വേഷമുണ്ടാക്കുന്ന പ്രസ്താവന നടത്തുന്ന ഹിന്ദുത്വര്‍ക്കുമെതിരേ അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മണ്ഡലം പ്രസിഡന്റ് എ പി മുസ്തഫ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ബഷീര്‍ പുന്നാട്, ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ്, മണ്ഡലം ജോയിന്റ് സെക്രട്ടറി ഷാഫി, ചിറക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് റിഷാദ് കാട്ടാമ്പള്ളി സംസാരിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് ദുജാന്‍ മന്ന, ഖജാഞ്ചി ബി പി അബ്ദുല്ല മന്ന സംബന്ധിച്ചു.

RELATED STORIES

Share it
Top