മോദി ഭരണത്തില്‍ വിലസുന്നത് നീരവ് മോദിമാര്‍: മുകുള്‍ വാസ്‌നിക്‌

കോഴിക്കോട്: നരേന്ദ്ര മോദിയുടെ ഭരണത്തില്‍ വിലസുന്നത് രാജ്യത്തിന്റെ ഖജനാവ് കട്ട്മുടിച്ച് നാടുവിടുന്ന നീരവ് മോദിമാരാമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്. കെപിസിസി പ്രസിഡന്റ് എം എം ഹസന്‍ നയിക്കുന്ന ജനമോചന യാത്രയുടെ ഭാഗമായി കോഴിക്കോട് അരയിടത്ത് പാലത്ത് നടത്തിയ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്മേളനത്തില്‍ ഡിസിസി പ്രസിഡന്റ് ടി സിദ്ദീഖ് അധ്യക്ഷത വഹിച്ചു.
ജാഥാ ക്യാപ്റ്റന്‍ എം എം ഹസന്‍, മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംപി, എം കെ രാഘവന്‍ എംപി, വി ഡി സതീഷന്‍ എംഎല്‍എ, അന്‍വര്‍ സാദത്ത് എംഎല്‍എ, ലതികാ സുഭാഷ്, ഷാനിമോള്‍ ഉസ്മാന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, സുമ ബാലകൃഷ്ണന്‍, അഡ്വ. പി എം സുരേഷ് ബാബു, കെ സി അബു, എന്‍ സുബ്രഹ്മണ്യന്‍, കെ പി അനില്‍കുമാര്‍ പങ്കെടുത്തു.

RELATED STORIES

Share it
Top