മോദി ഭരണത്തില്‍ വര്‍ഗീയ കലാപങ്ങള്‍ വര്‍ധിച്ചു: എസ്ആര്‍പി

കണ്ണൂര്‍: രാജ്യത്ത് നാലുവര്‍ ഷം കൊണ്ട് വര്‍ഗീയ കലാപങ്ങളില്‍ 27 ശതമാനം വര്‍ധന ഉണ്ടായതായി സിപിഎം പോളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള. ജില്ലാ ലൈബ്രറി കൗണ്‍സിലും ഇഎംഎസ് ചെയറും കണ്ണൂരില്‍ സംഘടിപ്പിച്ച ഇഎംഎസിന്റെ ലോകം സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുന്നൂറിലേറെ കലാപങ്ങളില്‍ നാനൂറോളം പേര്‍ മരിക്കുകയും ഒമ്പതിനായിരത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഗോ സംരക്ഷണത്തിന്റെ പേ രില്‍ 78 പേരെയാണു അരുംകൊല ചെയ്തത്. ശാസ്ത്രത്തിനും യുക്തിചിന്തക്കും വേണ്ടി വാദിക്കുന്നവരെ ഇല്ലാതാക്കുന്നതായും അദ്ദേഹം കുറ്റപ്പെടുത്തി. മുതലാളിത്തം നടത്തിയ വമ്പിച്ച മാറ്റങ്ങളാണ് പരിസ്ഥിതി നാ ശത്തിനു കാരണമെന്ന് ഡോ കെ എന്‍ ഗണേഷ് പറഞ്ഞു. പരിസ്ഥിതിവാദികളെന്നും വികസന വാദികളെന്നുമെന്ന ചേരികള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. യഥാര്‍ഥ പ്രശ്‌നത്തെ കാണാത്തതാണ് ഇവര്‍ തമ്മിലുള്ള ഏറ്റുമുട്ടലിന് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബദലുകളുടെ പരീക്ഷണശാലയാണ് കേരളമെന്ന് പിഎസ്‌സി മുന്‍ അംഗം ഡോ. പി മോഹന്‍ദാസ് അഭിപ്രായപ്പെട്ടു. ചില ബദലുകള്‍ പരാജയപ്പെടുകയുണ്ടായി. ബ്യൂറോക്രസിയുടെ അമിതമായ ഇടപെടലാണ് സാമ്പത്തിക രംഗം മോശമാവാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു. 50 ഗ്രന്ഥശാലകളില്‍ നടപ്പാക്കുന്ന പൈതൃക സംരക്ഷണം പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിച്ചു. കവിയൂര്‍ രാജഗോപാലന്‍, കെ വി സുമേഷ്, പി കെ ബൈജു, സി എച്ച് ബാലകൃഷ്ണന്‍, ടി ഗംഗാധരന്‍, ഡോ. എ വല്‍സലന്‍, പയ്യന്നൂര്‍ കു ഞ്ഞിരാമന്‍, മാത്യു പുതുപ്പറമ്പില്‍ സംസാരിച്ചു. എം മോഹനന്‍, എ പങ്കജാക്ഷന്‍ സംസാരിച്ചു.

RELATED STORIES

Share it
Top