മോദി ഭരണത്തില്‍ മാട്ടിറച്ചി കയറ്റുമതി വര്‍ധിച്ചു: കര്‍ണാടക മന്ത്രി

ബംഗളൂരു: ഗോവധ നിരോധനത്തില്‍ ബജെപിക്ക് ഇരട്ടത്താപ്പാണുള്ളതെന്ന് കര്‍ണാടക മന്ത്രി രാമലിംഗ റെഡ്ഡി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണത്തിലാണ് മാട്ടിറച്ചി കയറ്റുമതി വര്‍ധിച്ചതെന്നും അദ്ദേഹം ആരോപിച്ചു. കര്‍ണാടക സന്ദര്‍ശനത്തിനിടെ ബിജെപി അധ്യക്ഷന്‍ അമിത്ഷായും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും സംസ്ഥാനത്ത് ബിജെപി അധികാരത്തിലെത്തിയാല്‍ ഗോവധം നിരോധിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. രാജ്യത്തു നിന്നു മാട്ടിറച്ചി മറ്റു വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. അധികാരത്തിലെത്തി നാലു വര്‍ഷമായിട്ടും എന്തുകൊണ്ട് ഇവ നിരോധിച്ചില്ലെന്നു മന്ത്രി ചോദിച്ചു. ഗോക്കളോട് ഇവര്‍ക്ക് യഥാര്‍ഥ സ്‌നേഹമുണ്ടെങ്കില്‍ ഗോമാംസം കയറ്റുമതി നിര്‍ത്തുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ആഗോള മാംസ കയറ്റുമതിയില്‍ മൂന്നാംസ്ഥാനത്തായിരുന്ന ഇന്ത്യ—ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണത്തിലൂടെ രണ്ടാം സ്ഥാന—ത്തെത്താന്‍ സാധിച്ചുവെന്നും മന്ത്രി പറഞ്ഞു.

RELATED STORIES

Share it
Top