മോദി പാകിസ്താനുമായി ചര്‍ച്ചകള്‍ക്ക് തയ്യാറാവണമെന്ന് മെഹ്ബൂബ മുഫ്തി

ശ്രീനഗര്‍: പ്രധാനമന്ത്രി നരേന്ദ്രമോദി പാകിസ്താനുമായി ചര്‍ച്ചയ്ക്കു തയ്യാറാവണമെന്ന് ജമ്മുകശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി. അയല്‍ക്കാരുമായി സമാധാനം പുനസ്ഥാപിക്കുന്നതിന് പ്രധാനമന്ത്രി മുന്‍കൈ എടുക്കണം. അനുരഞ്ജന നീക്കങ്ങള്‍ ഫലംചെയ്യുമെന്നും അവര്‍ പ്രത്യാശ പ്രകടിപ്പിച്ചു. അയല്‍രാജ്യങ്ങളുമായി ധാരണയിലെത്തിയാല്‍ ഒരിക്കലും അവര്‍ ഇന്ത്യ—ക്കെതിരേ പ്രവര്‍ത്തിക്കാന്‍ തയ്യാറാവില്ലെന്നും മെഹബൂബ മുഫ്തി പറഞ്ഞു.
താഴ്‌വരയില്‍ മുഴങ്ങിക്കേള്‍ക്കുന്ന ആസാദി മുദ്രാവാക്യങ്ങള്‍ ഇല്ലാതാക്കാന്‍ സാധിക്കണം. ചൈനയുടെയും പാകിസ്താന്റെയും സാമ്പത്തിക ഇടനാഴി അതിന് മികച്ച വഴിയാണ് തുറന്നുതരുന്നത്. പുതിയ റോഡുകള്‍ നിര്‍മിക്കുന്നതോടെ ആസാദി എന്ന മുദ്രാവാക്യം ഇല്ലാതാവും എന്നും മുഫ്തി പറഞ്ഞു.

RELATED STORIES

Share it
Top