മോദി പങ്കെടുത്ത പരിപാടിയുടെ കൂടാരം തകര്‍ന്ന സംഭവം: സംഘാടകര്‍ക്കെതിരെ കേസ്

മിഡ്‌നാപൂര്‍: പശ്ചിമബംഗാളിലെ മിഡ്‌നാപൂരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത പരിപാടിക്കായി നിര്‍മ്മിച്ച കൂടാരം തകര്‍ന്ന സംഭവത്തില്‍ സംഘാടകര്‍ക്കെതിരെ കേസ്. സംഭവത്തില്‍ 90 പേര്‍ക്ക് പരിക്കേറ്റിരുന്നു. പ്രത്യേക സുരക്ഷാ സംഘം സ്ഥലം സന്ദര്‍ശിച്ച് പിഴവ് പറ്റിയിട്ടുണ്ടോ എന്ന് പരിശോധിക്കും. സംഘാടകര്‍ക്കും അലങ്കാരപ്പണികള്‍ ചെയ്തവര്‍ക്കും എതിരെയാണ് കേസ്. ഗുരുതരമായ അശ്രദ്ധ ആരോപിച്ചാണ് കേസെടുത്തത്.
റാലിയില്‍ പങ്കെടുക്കാനെത്തിയവര്‍ക്ക് പ്രധാന കവാടത്തിന് സമീപം മഴയത്ത് കയറിനില്‍ക്കാന്‍ ഉയര്‍ത്തിയ ടാര്‍പോളിന്‍ കൂടാരമാണ് തകര്‍ന്നത്. ആവേശഭരിതരായ പ്രവര്‍ത്തകര്‍ കൂടാരത്തിന്റെ മുകളില്‍ കയറിയതായും തുടര്‍ന്ന് പ്രസംഗം പെട്ടെന്ന് അവസാനിപ്പിച്ച മോദി പ്രവര്‍ത്തകരോട് താഴെ ഇറങ്ങാന്‍ ആവശ്യപ്പെട്ടിരുന്നതായും ദൃസാക്ഷി മൊഴിയുണ്ട്.
ആള്‍ക്കൂട്ടത്തിന്റെ ഭാരം താങ്ങാന്‍ കഴിയാതെയാണ് കൂടാരം നിലംപൊത്തിയത്. പരിക്കേറ്റവരെ മോദി ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു.

RELATED STORIES

Share it
Top