മോദിക്കെതിരെ ഓഖി ദുരിതബാധിതരുടെ പ്രതിഷേധം

തിരുവനന്തപുരം: പൂന്തുറയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത പരിപാടിയില്‍ ഓഖി ദുരിത ബാധിതരുടെ പ്രതിഷേധം. പൂന്തുറ കമ്മ്യൂണിറ്റി ഹാളിന് പുറത്താണ് മോദിക്കെതിരെ ഓഖി ദുരിതബാധിതര്‍ പ്രതിഷേധിച്ചത്.രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ വൈകിയതാണ് ദുരന്തത്തിന്റെ ആഴം കൂട്ടാന്‍ കാരണമെന്ന് ആരോപിച്ചാണ് ദുരന്തബാധിതര്‍ പ്രതിഷേധിച്ചത്. ക്രിസ്തുമസിന് മുന്‍പ് കാണാതായവരെ തിരിച്ചുകൊണ്ടുവരുമെന്ന പ്രതീക്ഷ പങ്കുവച്ച മോദി, അത് എങ്ങനെ സാധ്യമാകുമെന്ന് വ്യക്തമാക്കണമെന്നും ഓഖി ദുരന്തത്തില്‍ കാണാതായവരുടെ കുടുംബങ്ങള്‍ പറഞ്ഞു.
അതേസമയം, ദുരന്തബാധിതര്‍ക്ക്  എല്ലാ സഹായങ്ങളും ചെയ്തുനല്‍കുമെന്നും കേന്ദ്രസര്‍ക്കാര്‍ ഇരകള്‍ക്കൊപ്പമാണെന്നും മോദി പറഞ്ഞു.
പ്രത്യേകം തയ്യാറാക്കിയ ഹാളില്‍ സ്ഥാപിച്ച സുരക്ഷാവേലിയില്‍ നിന്നാണ് മോദി തീരദേശവാസികളോട് സംസാരിച്ചത്.

RELATED STORIES

Share it
Top