മോദി നടത്തുന്നത് വ്യാജ പ്രചാരണം: മന്‍മോഹന്‍ സിങ്‌

ന്യൂഡല്‍ഹി: രാജ്യ പുരോഗതിക്കും സാമ്പത്തിക വളര്‍ച്ചയ്ക്കും വേണ്ട നയങ്ങള്‍ക്കു പകരം ആത്മപ്രശംസയും വ്യാജ പ്രചാരണങ്ങളുമാണ് മോദി നടത്തുന്നതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് അഭിപ്രായപ്പെട്ടു. 2022ഓടെ രാജ്യത്തെ കാര്‍ഷികവരുമാനം ഇരട്ടിയാക്കുമെന്ന കേന്ദ്രത്തിന്റെ അവകാശവാദം വിദൂരഭാവിയില്‍ പോലും യാഥാര്‍ഥ്യമാവില്ല. ഈ നിലയിലുള്ള നേട്ടം കൈവരിക്കണമെങ്കില്‍ പ്രതിവര്‍ഷം 14 ശതമാനം വളര്‍ച്ചയെങ്കിലും നേടണം. അതിനുള്ള സാഹചര്യം രാജ്യത്ത് നിലവിലില്ലെന്നും സിങ് ചൂണ്ടിക്കാട്ടി.
അനുഭവസമ്പത്തും ഊര്‍ജവും കോണ്‍ഗ്രസ്സില്‍ ഒത്തുചേര്‍ന്നിരിക്കുന്നതായി യോഗത്തില്‍ രാഹുല്‍ഗാന്ധി പറഞ്ഞു. അത് ഭൂതകാലത്തെ വര്‍ത്തമാനകാലവുമായും ഭാവിയുമായും ബന്ധിപ്പിക്കുന്ന പാലമാണ്. താഴെത്തട്ടിലുള്ള സംഘടനാ സംവിധാനം ശക്തമാക്കണം. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പീഡിതര്‍ക്കു വേണ്ടി പൊരുതണം. രാജ്യത്തിന്റെ ശബ്ദമാവുകയാണ് കോണ്‍ഗ്രസിന്റെ ചുമതലയെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top