'മോദി നടത്തിയത് യുപിഎ പദ്ധതികളുടെ ഉദ്ഘാടനം മാത്രം'മുംബൈ: യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതികള്‍ ഉദ്ഘാടനവും പുനര്‍നാമകരണവും ചെയ്യുകയല്ലാതെ മറ്റൊന്നും മോദി സര്‍ക്കാര്‍ കൊണ്ടുവന്നിട്ടില്ലെന്ന് ബിജെപിയുടെ സഖ്യകക്ഷിയായ ശിവസേന. നോട്ട്‌നിരോധനം ഒഴിച്ചാല്‍ ബാക്കിയെല്ലാം കഴിഞ്ഞ സര്‍ക്കാരിന്റെ പദ്ധതികളാണെന്ന് പാര്‍ട്ടി മുഖപത്രമായ സാമ്‌നയിലെ മുഖപ്രസംഗത്തില്‍ കുറ്റപ്പെടുത്തി. നോട്ട് നിരോധനം ഏറ്റവും മോശമായ തരത്തില്‍ ബാധിച്ചത് സാധാരണക്കാരെയും കൃഷിക്കാരേയുമാണ്. കഴിഞ്ഞ സര്‍ക്കാര്‍ തുടങ്ങിവച്ച ഭൂപന്‍ ഹസാരിക ദോല, അസമിലെ സദിയ പാലം, ജമ്മുകശ്മീരിലെ ചെനനി-നസരി തുരങ്കം എന്നിവ ഉദ്ഘാടനം ചെയ്യുക മാത്രമാണ് മോദി സര്‍ക്കാര്‍ ചെയ്തത്.

RELATED STORIES

Share it
Top